കാലിഫോര്‍ണിയ: രാജ്യത്ത് ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തിയ റഷ്യയുടെ നടപടിക്കെതിരെ തിരിച്ചടിച്ച് ടെക് ഭീമന്‍.
റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്ക് തിരിച്ചടിച്ചത്. ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫേസ്ബുക്ക് വെള്ളിയാഴ്ച തടഞ്ഞത്.
ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായിക്കൂടിയാണ് ഫേസ്ബുക്കിന്റെ നടപടി.
ആര്‍.ഐ.എ നൊവോസ്ടി അടക്കമുള്ള നാല് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍ക്കും വിലക്കുണ്ട്.
നേരത്തെ ഫേസ്ബുക്കിന്റെ ഉപയോഗം രാജ്യത്ത് നിയന്ത്രിച്ചുകൊണ്ട് റഷ്യയും പ്രസ്താവനയിറക്കിയിരുന്നു. ഫാക്ട് ചെക്കര്‍മാരെയും കണ്ടന്റ് വാണിങ് ലാബലുകളും ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കണം എന്ന റഷ്യന്‍ അധികൃതരുടെ ആവശ്യം ഫേസ്ബുക്ക് നിരാകരിച്ചതോടെയായിരുന്നു റഷ്യ പ്ലാറ്റ്‌ഫോമിന് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.