ഫേസ്ബുക്ക്, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയാണ് നിങ്ങള്‍ തകിടം മറിക്കുന്നത്; ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച പേജിനെ വിലക്കിയതിനെതിരെ പ്രതിഷേധം
Kerala Flood
ഫേസ്ബുക്ക്, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയാണ് നിങ്ങള്‍ തകിടം മറിക്കുന്നത്; ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച പേജിനെ വിലക്കിയതിനെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th August 2018, 6:00 pm

കൊച്ചി: പ്രളയക്കെടുതിയെ നാട് മുഴുവന്‍ ഒറ്റക്കെട്ടായി നേരിടുമ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തകിടം മറിച്ച് ഫേസ്ബുക്ക്. സമാനതകളില്ലാത്ത പ്രളയത്തെ നേരിടാന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ടി രൂപീകരിച്ച Kerala Flood Disaster Urgent Help എന്ന് പേജാണ് ഫേസ്ബുക്ക് വിലക്കിയിരിക്കുന്നത്.

സര്‍ക്കാരിനും അധികാരികള്‍ക്കും ദുരിതാശ്വാസ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ചേര്‍ന്ന് നിന്ന് സഹായങ്ങളും ആധികാരിക വിവരങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുമായിരുന്നു ഈ പേജ് ആരംഭിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനങ്ങളെ ബ്ലോക്ക് ചെയ്യുകയായിരുന്നു. പേജിനെ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ നിന്നും എല്ലാ അഡ്മിന്‍മാരെയും ബാന്‍ ചെയ്തിരിക്കുകയാണ്. ടെക്സ്റ്റ് ഫോര്‍മാറ്റിലുള്ള പോസ്റ്റുകള്‍ ഇടാന്‍ പാടില്ല എന്നാണ് വിലക്ക്.

ദുരിതാശ്വാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി തന്നെ ബാധിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ സഹായത്തിനായുള്ള മുറവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പേജ് നിര്‍വ്വഹിച്ച് വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ നിര്‍ണ്ണായകവും പ്രധാനപ്പെട്ടതുമായിരുന്നു.

Also Read ദുരന്തമേഖലയിലുള്ളവരും വളന്റിയർമാരും അറിഞ്ഞിരിക്കേണ്ട ആരോഗ്യകാര്യങ്ങൾ

സോഷ്യല്‍ മീഡിയകളിലൂടെ പേജിലേയ്ക്ക് ആയിരക്കണക്കിന് റെസ്‌ക്യൂ റിക്വസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഫേസ്ബുക്കിന്റെ ഈ വിലക്ക്.

ഇതുകാരണം പേജ് വഴി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഏകോപിതമായ നെറ്റവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നിരിക്കുകയാണ് ഈ മണിക്കൂറുകള്‍ വരെയും വെരിഫൈ ചെയ്ത വിവരങ്ങള്‍ സമാന്തരകമായി സര്‍ക്കാര്‍ അധികാരികളിലേയ്ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പേജുവഴി പ്രധാനമായും നടന്നിരുന്നത്.

പ്രധാനപ്പെട്ട വിവരങ്ങളാണ് പേജ് വഴി സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും കെമാറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് പേജിന് നല്‍കിയ വിലക്ക് സുരക്ഷാ പ്രവര്‍ത്തനങ്ങളെ അപകടത്തിലാക്കിയിരിക്കുകയാണ്.

ഈ അവസ്ഥയില്‍, പേജിന്റെ വിലക്ക് പരിപൂര്‍ണമായി നീക്കണമെന്നും പ്രളയനിവാരണ/സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രൊഫാലുകള്‍ക്കും എല്ലാ പേജുകള്‍ക്കും സുഗമമായ പ്രവര്‍ത്തനം സാധ്യമാക്കിത്തീര്‍ക്കണമെന്നും പേജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്നവര്‍ അഭ്യര്‍ത്ഥിച്ചു.