“ഇത്തരം നിരോധനങ്ങളെക്കുറിച്ച് ഫേസ്ബുക്ക് നല്‍കുന്ന റിപ്പോര്‍ട്ടുകളും അവര്‍ പാലിക്കുന്നു എന്നവകാശപ്പെടുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും ദുരൂഹതകള്‍ നിറഞ്ഞതും ജുഗുപ്‌സാവഹവുമാണെന്നാണ് എന്റെ പഠനത്തില്‍ ബോധ്യപ്പെട്ടത്.” അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് ഇന്ത്യയില്‍ നിരോധിച്ച എന്റെ പോസ്റ്റ് എന്ന പേരിലാണ് അദ്ദേഹം ബ്ലേഗില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും പി.ഡി.എഫ് പ്ലഗ്ഗിന്‍ ഉപയോഗിച്ച് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. “ഒരു മനുഷ്യന്റെ കൈവെട്ടിമാറ്റിയതിന് ന്യായം കണ്ടുപിടിക്കാന്‍ ഖുര്‍ആന്‍ പരതി “പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹത്തേക്കാള്‍ അടുത്ത ആളാകുന്നു” എന്ന അയത്തുക്കള്‍ കൊണ്ടുവന്നവരോട് പുച്ഛമേ ഉള്ളു” എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
കൈവെട്ടിയവര്‍ക്കും അതിനെ പിന്തുണയ്ക്കുന്നവര്‍ക്കുമായി നിരവധി ചോദ്യങ്ങളാണ് അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യപ്പേപ്പറലില്‍ മുഹമ്മദ് എന്ന് ഉപയോഗിച്ചത് നബിയെ അപമാനിക്കാനാണെന്ന് പറയുന്നവര്‍ ലോകത്ത് മുഹമ്മദ് എന്ന് പേരുള്ള ആളുകളോട് മുഴുവന്‍ പ്രവാചകനെപ്പോലെ ജീവിക്കാന്‍ പറയുമോ?, അവരുടെ ഒക്കെ ജീവിതം പരിശോധിച്ച് കൈയും തലയും വെട്ടുമോ?, എന്തര്‍ത്ഥതിലാണ് നബിയെ ഉദ്യേശിച്ചാണ മുഹമ്മദ് എന്ന് എഴുതിയത് എന്ന് പറയുന്നത്?, നബിയെ അല്ല ഉദ്യേശിച്ചത് എന്ന് ആവര്‍ത്തിച്ച് പറയുന്ന ജോസഫാണോ അതല്ല, മുഹമ്മദിനെ തന്നെയാണ് ഉദ്യേശിച്ചതെന്ന് പറയുന്ന നിങ്ങളാണോ വാസ്തവത്തില്‍ നബിയെ വിവാദത്തിലാക്കുന്നത്? എന്നിങ്ങനെപോകുന്നു ചോദ്യങ്ങളുടെ നിര.
ആരും വിമര്‍ശനത്തിനോ ആക്ഷേപഹാസ്യത്തിനോ അതീതരല്ലെന്നു പറയുന്ന പോസ്റ്റില്‍ മുഹമ്മദിനെ വിമര്‍ശിച്ചാല്‍ കൈവെട്ടും കഴുത്ത്‌വെട്ടും എന്നൊക്കെ പറയുന്നത് ഹിപ്പോക്രസിയാണെന്നും ഭയപ്പെടുത്തി അനുസരിപ്പാക്കാമെന്ന ഫാസിസമാണെന്നും വ്യക്തമാക്കുന്നു. ഷാര്‍ലി ഹെബ്ദോയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് റോബേര്‍ട്ട് ക്രംബ് വരച്ച ഒരു കാര്‍ട്ടൂണും അദ്ദേഹം പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വായനയ്ക്ക്