വീഡിയോ ഇനി യുട്യൂബിനു മാത്രമല്ല, ഫേസ്ബുക്കിനും സ്വന്തം
Big Buy
വീഡിയോ ഇനി യുട്യൂബിനു മാത്രമല്ല, ഫേസ്ബുക്കിനും സ്വന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th September 2014, 5:00 pm

facebook[]ന്യൂയോര്‍ക്ക്: യുട്യൂബിന് പകരം വീഡിയോകള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട് യുട്യൂബിന്റെ വീഡിയോ ദാതാക്കളായ പ്രമുഖ നിര്‍മാതാക്കളെ  ഫേസ്ബുക്ക് അധികൃതര്‍ സമീപിച്ചതായി  റിപ്പോര്‍ട്ട്.

വാള്‍ട്ട് ഡിസ്‌നി കോസ് മേക്കര്‍ സ്റ്റുഡിയോയുടെയും കളക്ടീവ് മേക്കര്‍ സ്റ്റുഡിയോയുടെയും പ്രശസ്ത വീഡിയോസ് ഇപ്പോള്‍ തന്നെ ന്യൂ ഫീഡ്, ഇന്‍ഡിവിജ്വല്‍ ക്രിയേറ്റ് പേജ് തുടങ്ങിയ ഫേസ് ബുക്ക് സൈറ്റുകളില്‍ കാണാന്‍ കഴിയുന്നുണ്ട്.

യൂട്യൂബിലെ വൈറല്‍ പരമ്പരയായ “ദ അനോയിങ് ഓറഞ്ച്” ന്റെ ശേഖരം ഫേസ്ബുക്കിന്റെ  ഡെഡിക്കേറ്റഡ് പേജില്‍ ലഭ്യമാക്കിയിരിക്കുന്നത്.

വീഡിയോസ് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും എങ്ങനെ ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നു എന്നതുമായി ബന്ധപ്പെട്ട് കണ്ടറ്റ് നിര്‍മാതാക്കളുമായി ഫേസ്ബുക്ക് ടീം നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

ഇപ്പോള്‍ ഫേസ്ബുക്കിലുള്ള മിക്ക വീഡിയോകളും യൂ ടൂബില്‍ നിന്ന് ഉപഭോക്താക്കള്‍ അപ്‌ലോഡ് ചെയ്തതാണ്.

വീഡിയോകളുടെ തള്ളിക്കയറ്റത്തില്‍ ഫേസ്ബുക്ക് വിജയിച്ചു കഴിഞ്ഞു. ഇത് പരസ്യ മാര്‍ക്കറ്റിലുള്ള യൂ ടൂബിന്റെ പ്രാധാന്യം കുറയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.