ക്ലബ്ബ് വേള്‍ഡ് കപ്പിനായി മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വളരെ പെട്ടെന്ന് ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ചയായിരുന്നു.
സൗദി പ്രോ ലീഗ് ടീമായ അല്‍ നസറില്‍ തന്റെ കരാര്‍ അവസാനിക്കുന്നതോടെ താരം ഷോര്‍ട്ട് ടേം ഡീലില്‍ ഇന്റര്‍ മയാമിക്കൊപ്പം ചേരുമെന്നും ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഇരുവരും ഹെറോണ്‍സിനായി പന്ത് തട്ടുമെന്നുമാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നാണ് ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ടും ഫുട്‌ബോള്‍ ജേണലിസ്റ്റുമായ ഫാബ്രീസിയോ റൊമാനോ. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഈ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നത്.
അമേരിക്കയാണ് ഇത്തവണ ക്ലബ്ബ് വേള്‍ഡ് കപ്പിന് വേദിയാകുന്നത്. 2024 സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയതോടെയാണ് ഇന്റര്‍ മയാമി ടൂര്‍ണമെന്റിന് യോഗ്യത നേടിയത്. ഇതാദ്യമായാണ് ഇന്റര്‍ മയാമി ക്ലബ്ബ് വേള്‍ഡ് കപ്പിന് യോഗ്യത നേടുന്നത്.
2025 ജൂണ്‍ രണ്ടാം വാരമാണ് ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആറ് ഫെഡറേഷനുകളില്‍ നിന്നായി 32 ടീമുകളാണ് ക്ലബ്ബ് വേള്‍ഡ് കപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
ക്ലബ്ബ് വേള്‍ഡ് കപ്പ് 2025 ടീമുകള്‍
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) – 4 ടീമുകള്‍
- അല്‍ ഹിലാല്‍ (സൗദി അറേബ്യ)
- യുറാവ റെഡ് ഡയമണ്ട്‌സ് (ജപ്പാന്‍)
- അല്‍ ഐന്‍ (യു.എ.ഇ)
- ഉല്‍സാന്‍ എച്ച്.ഡി എഫ്.സി (സൗത്ത് കൊറിയ)
കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (സി.എ.എഫ്) – 4 ടീമുകള്‍
- അല്‍ ആഹ്‌ലി – (ഈജിപ്ത്)
- വൈദാദ് എഫ്.സി (മെറോക്കോ)
- എസ്‌പെരന്‍സ് സ്‌പോര്‍ട്ടീവ് ഡി ടുണീസ് (ടുണീഷ്യ)
- മമേലോഡി സണ്‍ഡൗണ്‍സ് (സൗത്ത് ആഫ്രിക്ക)
കോണ്‍ഫെഡറേഷന്‍ ഓഫ് നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക ആന്‍ഡ് കരിബീയന്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ (കോണ്‍കകാഫ്) – 4 ടീമുകള്‍
- മോണ്ടെററി (മെക്‌സിക്കോ)
- സിയാറ്റില്‍ സൗണ്ടേഴ്‌സ് എഫ്.സി (അമേരിക്ക, മേജര്‍ ലീഗ് സോക്കര്‍)
- പച്ചൂക (മെക്‌സിക്കോ)
- TBD
സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍) – 6 ടീമുകള്‍
- പാല്‍മീറസ് (ബ്രസീല്‍)
- ഫ്‌ളാമിംഗോ (ബ്രസീല്‍)
- ഫ്‌ളുമിനന്‍സ് (ബ്രസീല്‍)
- ബൊട്ടാഫോഗോ (ബ്രസീല്‍)
- റിവര്‍പ്ലേറ്റ് (അര്‍ജന്റീന)
- ബോക്ക ജൂനിയേഴ്‌സ് (അര്‍ജന്റീന)
ഓഷ്യാനിയ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (ഒ.എഫ്.സി) – ഒരു ടീം
- ഓക്‌ലാന്‍ഡ് സിറ്റി
യുവേഫ – 12 ടീമുകള്‍
- ചെല്‍സി (ഇംഗ്ലണ്ട്)
- റയല്‍ മാഡ്രിഡ് (സ്‌പെയ്ന്‍)
- മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്)
- ബയേണ്‍ മ്യൂണിക് (ജര്‍മനി)
- പി.എസ്.ജി (ഫ്രാന്‍സ്)
- ഇന്റര്‍ മിലാന്‍ (ഇറ്റലി)
- പോര്‍ട്ടോ (പോര്‍ച്ചുഗല്‍)
- ബെന്‍ഫിക്ക (പോര്‍ച്ചുഗല്‍)
- ബൊറൂസിയ ഡോര്‍ട്മുണ്ട് (ജര്‍മനി)
- യുവന്റസ് (ഇംഗ്ലണ്ട്)
- അത്‌ലറ്റിക്കോ മാഡ്രിഡ് (സ്‌പെയ്ന്‍)
- റെഡ് ബുള്‍ സാല്‍സ്‌ബെര്‍ഗ് (ഓസ്ട്രിയ)
അതിഥേയര്‍
- ഇന്റര്‍ മയാമി
Content highlight: Fabrizio Romano says Cristiano Ronaldo will NOT team up with Lionel Messi
