പാട്ടുകഴിഞ്ഞ് ഉമ്മ കൈകള്‍ കൊട്ടി. താളാത്മകമായി. മൈലാഞ്ചിയണിഞ്ഞ കൈകളാല്‍ സുല്‍ത്താന്റെ മഹാറാണി ഒപ്പനപ്പാട്ടിനൊപ്പമെന്നതുപോലെ ഒരു മണവാട്ടിച്ചിരി ചിരിച്ചു.. പിന്നെ ആഴത്തില്‍ നിന്നുണര്‍ന്നൊരു തേങ്ങല്‍ പോലെ പറഞ്ഞു…
“ഇപ്പോള്‍ അദ്ദേഹവും ഉണ്ടായിരുന്നെങ്കില്‍….“സൂര്യന്‍ എഴുതുന്നു…
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
വിശാലമാണു ബേപ്പൂര്‍ സുല്‍ത്താന്റെ പേരില്‍ ഭൂമിയില്‍ അവകാശപ്പെട്ട സ്ഥലം.
മനുഷ്യന്റെ മനസ്സില്‍ ബേപ്പൂര്‍ സുല്‍ത്താനു അവകാശപ്പെട്ട സ്ഥലത്തെക്കുറിച്ചാണു അപ്പോഴോര്‍ത്തത്. വായനക്കാരന്‍ നല്‍കുന്ന അവകാശത്തിനും അംഗീകരത്തിനുമപ്പുറം എന്താണു വേണ്ടത്…?[]
“ഞങ്ങള്‍ ഇത് വാങ്ങുന്ന സമയത്ത് ദേയ് ആ മൂലയ്ക്ക് രണ്ട് കുടികിടപ്പുകാരുണ്ടായിരുന്നു..സ്ഥലമുടമയോട് അദ്ദേഹം പറഞ്ഞു: അവര്‍ക്ക് നിങ്ങള്‍ സ്ഥലം വാങ്ങി വീടുവെച്ചു കൊടുക്കണം. അതിനു ശേഷം മതി എനിക്ക് ഈ സ്ഥലം.
അങ്ങനെ അവിടെ ചെറ്റക്കുടിലില്‍ ജീവിച്ചിരുന്ന രണ്ടുപേര്‍ക്ക് വീടും സൗകര്യങ്ങളും ഉണ്ടായതിനു ശേഷമാണു ഞങ്ങള്‍ ഇവിടേയ്ക്ക് താമസിക്കാന്‍ വന്നത്…
അന്ന് ഇക്കാണുന്നതുപോലെയൊന്നുമായിരുന്നില്ല… ഞങ്ങള്‍ എല്ലാവരും അധ്വാനിച്ചു. മാവും പുളിയും തെങ്ങുമൊക്കെ വെച്ചു പിടിപ്പിച്ചു…”
ഒറ്റത്തട്ടുപോലെ, അല്ലെങ്കില്‍ പ്രകൃതി ഒരു കൈയ്യില്‍ പിടിച്ചിരിക്കുന്ന താലം പോലെ ഒരു സ്ഥലം. അതില്‍ സുല്‍ത്താനും കുടുംബത്തിനുമുള്ള വിഭവങ്ങള്‍ നിറച്ച് നില്‍ക്കുകയാണു പ്രകൃതി.
“ഞാന്‍ അദ്ദേഹത്തെ പാട്ടുകള്‍ പാടിക്കേള്‍പ്പിക്കുമായിരുന്നു.”
“ഉമ്മ അതൊന്ന് പാടുമോ..?”
ഉമ്മയ്ക്ക് ദേഷ്യം വന്നു.
” ആ പാട്ടുകള്‍ അദ്ദേഹത്തിനുവേണ്ടി മാത്രമാണു.”
“ഉമ്മ, മക്കള്‍ക്കും അത് കേള്‍ക്കാന്‍ ആഗ്രഹമുണ്ടാവില്ലേ ?”
ഉമ്മ കുറച്ചു സമയം മൗനത്തിലിരുന്നു. പിന്നെ പറഞ്ഞു
“നിങ്ങളും പാടണം.”
“ആയിക്കോട്ടെ..”
പെട്ടന്ന് മനസ്സില്‍ വന്ന പാട്ട് ബാബുരാജിന്റെ
“പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ ” എന്നാണു
ഉമ്മ ചേര്‍ന്നു പാടി..
ഇടയ്ക്ക് ഈണം തെറ്റിയപ്പോള്‍ ഉമ്മ കെറുവിച്ചു.
“ദേയ്യ് പാട്ടു തെറ്റിച്ചു..”
ഉമ്മ മുഖം തിരിച്ചിരുന്നു..
“ഉമ്മാ, ആ പാട്ട് ശരിയ്ക്ക് എങ്ങനെയായിരുന്നു…?”
“എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാന്‍
എന്‍ കരളില്‍ തങ്കക്കിനാക്കള്‍ കൊണ്ടൊരു
താജ്മഹാല്‍ ഞാനൊരുക്കി…”
ഉമ്മ സുല്‍ത്താന്റെ ഓര്‍മ്മകളിലെന്നതുപോലെ പാടിക്കൊണ്ടിരുന്നു… ഇടയ്ക്ക് ഉമ്മ മൗനത്തിലേക്ക് ആണ്ടുപോയി…
അതറിയാതെ ഞങ്ങള്‍ പാടി.
“എന്നുമെന്നും താമസ്സിക്കാന്‍ എന്റെ കൂടെ…”
പെട്ടന്ന് ഉമ്മ പാട്ടിലേക്കെത്തി
കൈകളാല്‍ നിഷേധിച്ചുകൊണ്ട് പാടി..
“പോരില്ല.. പോരില്ല…”
ചിരിയുടെയും ആഹ്ലാദത്തിന്റെയും വിശുദ്ധ പൊയ്കയിലേക്ക് കുതിക്കുകയായിരുന്നു ഞങ്ങള്‍.
പിന്നെ ആഴത്തില്‍ നിന്നുണര്‍ന്നൊരു തേങ്ങല്‍ പോലെ പറഞ്ഞു…
“ഇപ്പോള്‍ അദ്ദേഹവും ഉണ്ടായിരുന്നെങ്കില്‍….”
പാട്ടുകഴിഞ്ഞ് ഉമ്മ കൈകള്‍ കൊട്ടി. താളാത്മകമായി. മൈലാഞ്ചിയണിഞ്ഞ കൈകളാല്‍
സുല്‍ത്താന്റെ മഹാറാണി ഒപ്പനപ്പാട്ടിനൊപ്പമെന്നതുപോലെ ഒരു മണവാട്ടിച്ചിരി ചിരിച്ചു..
പിന്നെ ആഴത്തില്‍ നിന്നുണര്‍ന്നൊരു തേങ്ങല്‍ പോലെ പറഞ്ഞു…
“ഇപ്പോള്‍ അദ്ദേഹവും ഉണ്ടായിരുന്നെങ്കില്‍….”
“എടിയേ..” ബഷീര്‍ വിളിച്ചു.
ഉമ്മ നെഞ്ചുഴിഞ്ഞുകൊടുത്തു..
“എടിയേ” ബഷീര്‍ വീണ്ടും വിളിച്ചു.
“ഞാനിബ്‌ടേ ഉണ്ട് സുല്‍ത്താനേ…”
ബഷീര്‍ ചിരിച്ചു. സുല്‍ത്താന്റെ ചേലുക്ക്..
“സുലൈമാനി വേണോ…?”
സുലൈമാനി പകരാന്‍ എണീറ്റ ഫാബിയുടെ കരങ്ങളില്‍ ബഷീര്‍ ബലമായി പിടിച്ചു.
അടുത്ത പേജില്‍ തുടരുന്നു
ഫാബി, സുല്‍ത്താന്റെ കൈവിരലുകളില്‍ പിടിച്ച് തണുത്തു തണുത്ത് വരുന്ന കൈകളില്‍ മെല്ലെ
മെല്ലെ ഉഴിഞ്ഞുകൊണ്ടിരുന്നു..
മുറ്റത്തിന്റെ അതിരില്‍ നിന്ന മാങ്കോസ്റ്റിന്‍ മരം നിറയെ പൂത്തിരിക്കുന്നു.
“സുഹറാ…”
“എന്തോ” ഫാബി വിളികേട്ടു.
“എന്റെ സാറാമ്മേ…”
“എന്തോ” ഫാബി ചിരിച്ചു.
“എന്റെ സൈനബാ…”
ഞാനിബ്‌ടെ ഒണ്ട്…” ഫാബി വീണ്ടും ചിരിച്ചു.[]
“എന്റെ മൊഞ്ചത്തീ..”
ഫാബി മൈലാഞ്ചിയണിഞ്ഞ കൈകള്‍ ബഷീറിനെ കാട്ടിക്കൊടുത്തു.
നെഞ്ചില്‍ ഉമ്മവെച്ചു.
“മൊഞ്ചത്തീ…”
“എന്തോ..”
“മനസ്സിലെ നൊമ്പരമുള്ള കുരു പൊട്ടി..”
സുല്‍ത്താന്‍ ഫാബിയുടെ മുഖത്തേയ്ക്ക് നോക്കി മധുരമധുരമായി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
ഫാബി, സുല്‍ത്താന്റെ കൈവിരലുകളില്‍ പിടിച്ച് തണുത്തു തണുത്ത് വരുന്ന കൈകളില്‍ മെല്ലെ
മെല്ലെ ഉഴിഞ്ഞുകൊണ്ടിരുന്നു..
മുറ്റത്തിന്റെ അതിരില്‍ നിന്ന മാങ്കോസ്റ്റിന്‍ മരം നിറയെ പൂത്തിരിക്കുന്നു.
അതിന്റെ ചുവട്ടില്‍ ചാരുകസേരയിലിരുന്ന് ബഷീര്‍ കണ്ണട തുടയ്ക്കുന്നു..
ഇടയ്ക്ക് മിഴികളും..
മന്ത്രമധുരമായി സോജാ രാജകുമാരി ഒഴുകി നടക്കുന്നു.. അന്തരീക്ഷത്തിനു കട്ടന്‍ ചായയുടെ ഗന്ധവും രുചിയും..
ഉമ്മ ഇപ്പോള്‍ അടുക്കളയിലല്ല… സുല്‍ത്താനൊപ്പം ആ മരത്തിനു ചുവട്ടിലിരിക്കുന്നു…!
“പ്രിയപ്പെട്ട ഫാബിയുമ്മ..” മെല്ലെ മെല്ലെ ആ കൈകള്‍ കവര്‍ന്ന് ആ സ്‌നേഹമറിഞ്ഞ്
ഞങ്ങള്‍ തിരികെയിറങ്ങവേ……
പിന്നില്‍ നിന്നും ഉമ്മ വിളിച്ചു…
“ഞാനിവിടെ ഉണ്ടാവും ഇനിയും വരണേ…….”
“എടിയേ ഈ ബെടക്കൂസുകള്‍ ഇനിയും വരും….”
ബഷീര്‍ ചാരുകസേരയിലിരുന്നു സുലൈമാനി ആസ്വദിച്ച് കുടിക്കുന്നു..
ഫാബിയുമ്മയുടെ പുഞ്ചിരിയുടെ നിലാവെട്ടത്ത് സുല്‍ത്താന്‍…!
പ്രിയ വായനക്കാരാ… കേട്ടുവോ…
ഉമ്മയവിടെയുണ്ട്….
എല്ലാവര്‍ക്കും ഉമ്മമാരുണ്ട്…!
എല്ലാ ഉമ്മമാരും മക്കളെ ഭൂമിയുടെ അവകാശികളാക്കിയവരുമാണു…!
നന്ദി.. ഉമ്മയോട് ഉമ്മമാരോട്…….!
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: