ഫാബിമരം
Discourse
ഫാബിമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2013, 9:25 am

സെമീറ എന്നൊരുത്തിയെ പ്രണയിച്ച് പനി പിടിച്ച കാലം.. അവള്‍ പറഞ്ഞു മതം മാറണമെന്ന്… ഞാന്‍ ഓക്കെ പറഞ്ഞു .. അപ്പോളവള്‍ പറയുകയാ അതിനു സുന്നത്ത് ചെയ്യണമെന്ന്…. അപ്പോള്‍ എനിക്ക് പേടിയായ്… ഞാന്‍ പറഞ്ഞു അത് വലിയ വേദനയാണ്.. സൂര്യന്‍ എഴുതുന്നു…


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍


ശിശുസഹജഭാവത്തില്‍ ഓരോന്ന്! പറഞ്ഞും കേട്ടും ഇടക്ക് പൊട്ടിച്ചിരിച്ചും കൈകള്‍ കൂട്ടിയടിച്ചും ഉമ്മ ആഹ്ലാദിച്ചു…. ഞങ്ങളെ ആഹ്ലാദിപ്പിച്ചു..

ഇടക്ക് സുഹൈലിനോട് പറഞ്ഞു, ഇവനെ നമുക്ക് നമ്മുടെ കൂടെ കൂട്ടണം. ” ഉമ്മാ, കുറെ വര്‍ഷം മുന്നെയായിരുന്നെങ്കില്‍ ഞാന്‍ തയ്യാറായിരുന്നു.[]

സെമീറ എന്നൊരുത്തിയെ പ്രണയിച്ച് പനി പിടിച്ച കാലം.. അവള്‍ പറഞ്ഞു മതം മാറണമെന്ന്… ഞാന്‍ ഓക്കെ പറഞ്ഞു ..

അപ്പോളവള്‍ പറയുകയാ അതിനു സുന്നത്ത് ചെയ്യണമെന്ന്…. അപ്പോള്‍ എനിക്ക് പേടിയായ്… ഞാന്‍ പറഞ്ഞു അത് വലിയ വേദനയാണ്..

അത് സമ്മതിക്കാന്‍ പറ്റൂലാന്ന്..”

ഉമ്മ ഗൗരവത്തിലായ്.. ഇവനെ ഓള്‍ക്ക് ഇഷ്ടമുണ്ടാവില്ല. അല്ലായിരുന്നെങ്കില്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാവൂന്ന്! പറഞ്ഞ് കാര്യം സാധിക്കേണ്ടായിരുന്നോ..?

ഈ വികസനം, വികസനം എന്ന് നിങ്ങള്‍ പറയുന്നത് ഉമ്മക്ക് മനസ്സിലാകുന്നില്ല മക്കളെ

ചിരി എങ്ങിനെയാണ് ചുണ്ടുകള്‍ക്കും നാവുകള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നതെന്ന പ്രകടനമായിരുന്നു പിന്നെ നടന്നത്. ഇത്ര കാലം മനസ്സില്‍ കൊണ്ടുനടന്ന ലൊട്ടുലൊടുക്ക് പ്രണയത്തിന്റെ മനസ്സാണ് ഉമ്മ ഒറ്റക്കുത്തിന് പൊട്ടിച്ചത്. ഞാന്‍ കെറുവിച്ച് ചിരിച്ചു. ഉമ്മ എന്നെ നോക്കിയും ചിരിച്ചു .

വിഷയം മാറ്റാനായ് ഞാന്‍ ചോദിച്ചു,…. ഉമ്മക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ആരാണ് ?

“വി.എസ്സ്. നല്ല ആളാണ് ”

“അതെയോ!”സുഹൈലിനു സംശയം..

“ഇന്നത്തെ കാലത്ത് ഇത്തരം ആള്‍ക്കാര്‍ വേണം. ആരെങ്കിലുമൊക്കെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടേ ?”

ഉമ്മ ഞങ്ങളെ നോക്കിയപ്പോള്‍ സുഹൈല്‍ വീണ്ടും കുശുമ്പിട്ടു. “വി.എസ് വികസനവിരോധി ആണെന്നാണല്ലോ പറയുന്നത് ”

“ഈ വികസനം, വികസനം എന്ന് നിങ്ങള്‍ പറയുന്നത് ഉമ്മക്ക് മനസ്സിലാകുന്നില്ല മക്കളെ……….നമ്മക്ക് അത്രയൊന്നും വിവരമില്ല…

വികസനം എന്നതിനെ നിര്‍വചിക്കാന്‍ കഴിയാതെ സുഹൈല്‍ മനേഷിനെ നോക്കി.. നിനക്കതു തന്നെ വരണമെന്ന മട്ടില്‍ മനേഷ് മാങ്കോസ്റ്റീന്‍ മരത്തിലേക്ക് നോക്കി. മരത്തിന്റെ ഇടതുവശത്തെ ചില്ലകളെല്ലാം മുറിച്ചു മാറ്റിയിരിക്കുന്നു. മരത്തിനു അവിടേക്ക് ഒരു ചായ്‌വ്.

ഇപ്പോള്‍ വേര് വലിച്ചെടുക്കുന്ന ഭക്ഷണം മുഴുവന്‍ വലതു വശത്തെ ഇലകള്‍ തിന്നു തിന്നു ഭാരം കൂടിയിരിക്കുന്നുവെന്ന് വിചാരിച്ച് താരിഖ് ചിരിക്കുന്നു.

എന്നിട്ടും അതില്‍ ഒരേ ഒരു പഴം മാത്രം !! ദാര്‍ശനികമായ ആ ചിരിയെ കൂടുതല്‍ പൊലിപ്പിക്കാന്‍ സുഹൈലും ഒപ്പം കൂടിയപ്പോള്‍ ഉമ്മയുടെ കമന്റ്

“നിയ്യ് എന്തിനാണിങ്ങനെ എപ്പോഴും ചിരിക്കുന്നത്. നിന്റെ പല്ലിനും ഭംഗിയുണ്ടെന്നു കാണിക്കാനാണോ ?”

“ഉമ്മയുടെ പല്ലുകള്‍ക്കും നല്ല ഭംഗിയുണ്ടല്ലോ ?”

“ഹാ , എന്റെ പല്ലുകളെല്ലാം കട്ടപ്പല്ലുകളാ ….”

“ഉമ്മാ കട്ടപ്പല്ലുകള്‍ക്കാ ഭംഗി …” സംവൃതാ സുനിലിന്റെ പല്ലുകള്‍ കട്ടപ്പല്ലല്ലേ….. മഞ്ജു വാര്യരുടെ പല്ലുകളും കട്ടപ്പല്ലാ……”

“ഇങ്ങനെ കൊന്തമ്പല്ല്..” ഉമ്മ കൈവിരല്‍ ചുണ്ടോട് ചേര്‍ത്ത് കാണിച്ചു. പിന്നെ അതീവ ഇഷ്ടത്തോടെ പറഞ്ഞു

അടുത്ത പേജില്‍ തുടരുന്നു

അമ്മമാര്‍ എങ്ങിനെയാണ് മക്കളെ സാന്ത്വനിപ്പിക്കുന്നതെന്ന് അറിയുന്നവര്‍ക്കറിയാം എതൊരമ്മയുടെയും സ്പര്‍ശം ഒരുവനെ ശൈശവ സഹജമായ അവസ്ഥയിലെത്തിക്കുമെന്ന്… അതിനൊരു അമ്മമനസ്സ് വേണം. വേഷം കെട്ടിയിരുന്നത് കൊണ്ടോ, ആശുപത്രി നിര്‍മ്മിച്ച് അവിടെ മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് കൊണ്ടോ ഒരാള്‍ക്കും ആ സാന്ത്വനം പകരാനാവില്ല .

“നല്ല മിടുക്കിക്കുട്ടിയാ. എന്താ അഭിനയം ! ആ ദിലീപ് അടിച്ചോണ്ട് പോയില്ലേ ? ”

മഞ്ജുവിന്റെ അഭിനയത്തേക്കാള്‍ ഗംഭീരമായിരുന്നു ഉമ്മയുടെ പ്രകടനം ..

“ഉമ്മാ, ചെലപ്പോ ഇനിയും അഭിനയിക്കാന്‍ വന്നേക്കും .”[]

“വരുവോ ?” ഉമ്മക്ക് കൌതുകവും ആകാംക്ഷയും..

“ഉം.. വരും ……” എന്ന് പറയുമ്പോള്‍ മഞ്ജു അഭിനയിച്ചു തകര്‍ത്ത രംഗങ്ങളായിരുന്നു മനസ്സില്‍ .

“ഇപ്പോള്‍ പഴയ കാലമൊന്നുമല്ലല്ലോ മക്കളെ…. പെണ്‍കുട്ടികള്‍ പഴയത് പോലെയല്ലല്ലോ… പണ്ട് ഒരു മുസ്ലിം സ്ത്രീ ഇത് പോലെ ഒരന്യപുരുഷന്റെ കൈ പിടിക്കുമായിരുന്നോ…?

ഉമ്മ എന്റെ കൈകളില്‍ മുറുകെ പിടിച്ചു ബഷീറിനെ തൊട്ടറിഞ്ഞ കൈകള്‍. ഉമ്മയുടെ കൈകളിലൂടെ എന്നിലേക്ക്

“ഉവ്വോ ? , ഒരു സിനിമ കൊണ്ട് ഇസ്ലാമിനെന്ത് സംഭവിക്കാനാണ്?

സ്‌നേഹം കുതിച്ചൊഴുകി. അമ്മമാര്‍ എങ്ങിനെയാണ് മക്കളെ സാന്ത്വനിപ്പിക്കുന്നതെന്ന് അറിയുന്നവര്‍ക്കറിയാം എതൊരമ്മയുടെയും സ്പര്‍ശം ഒരുവനെ ശൈശവ സഹജമായ അവസ്ഥയിലെത്തിക്കുമെന്ന്… അതിനൊരു അമ്മമനസ്സ് വേണം. വേഷം കെട്ടിയിരുന്നത് കൊണ്ടോ, ആശുപത്രി നിര്‍മ്മിച്ച് അവിടെ മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് കൊണ്ടോ ഒരാള്‍ക്കും ആ സാന്ത്വനം പകരാനാവില്ല .

“സ്ത്രീകളെ വീട്ടില്‍ പൂട്ടിയിടാന്‍ പാടില്ല . അവരെ ജോലി ചെയ്യാന്‍ വിടണം . അദ്ദേഹത്തിനും അതായിരുന്നു അഭിപ്രായം…”

സ്ത്രീ ശാക്തീകരണ ശബ്ദം ഉയരെണ്ടത് അമ്മമാരില്‍ നിന്നാണ്. തന്റെ പെണ്‍മക്കള്‍ക്കു വേണ്ടി അമ്മമാര്‍ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഞങ്ങള്‍ നിശബ്ദരായിരുന്നു. “ബഷീര്‍ മാങ്കോസ്റ്റീന് മരത്തിന്‍ കീഴിലിരിക്കുന്നുവൊ ! ഈ ലോകത്തെ ചക്രവര്‍ത്തി പദം ഉപേക്ഷിച്ചപ്പോള്‍ ഉമ്മയെ ആ സിംഹാസനത്തിലേക്ക് അവരോധിച്ചാണോ അദ്ദേഹം പോയത് !! ബഷീറിനെ പോലെ ഉമ്മ സംസാരിക്കുന്നു… ശക്തമായും വ്യക്തമായും…. ഹൃദയത്തിലേക്കും തലച്ചോറിലേക്കും…

“കമലഹാസന്റെ സിനിമ കണ്ടോ മക്കളെ .. അതില്‍ അയാള്‍ എന്താ പറയുന്നത്?” സുഹൈല്‍ സിനിമ കണ്ടതാണ്.

“അത് ഉമ്മാ, വിശ്വരൂപം എന്നാ സിനിമ ഈ പറയുന്നത് പോലൊരു സിനിമയല്ല . അതില്‍ ഇസ്ലാം വിരുദ്ധതയോന്നുമില്ല. എന്നാല്‍ അത് അമേരിക്കന്‍ അനുകൂലമായൊരു ചിത്രവുമാണ്. അതിലെ നായകന്‍ മുസ്ലീമാണ്.”

“ഉവ്വോ ? , ഒരു സിനിമ കൊണ്ട് ഇസ്ലാമിനെന്ത് സംഭവിക്കാനാണ്…. എനിക്ക് കമലഹാസന്റെ അഭിനയം ഇഷ്ടമാണ് . പക്ഷെ എന്തിനാണ് അയാള്‍ ഇത്രയും വിവാഹം കഴിക്കുന്നത്…?”
അടുത്ത പേജില്‍ തുടരുന്നു

ഉമ്മയൊന്നും പറഞ്ഞില്ല. നിശ്ശബ്ദത ശക്തമായ പറച്ചിലുകള്‍ ആണ്. എപ്പോഴാണ് നിശ്ശബ്ദരാവേണ്ടത് എന്ന് അറിയണമെന്ന് മാത്രം.

“അത് ഉമ്മാ…..” ഞങ്ങള്‍ പറഞ്ഞു തുടങ്ങവേ ഉമ്മ തടസ്സപ്പെടുത്തി….

“മനുഷ്യന്‍ ഇത്രയൊന്നും വിവാഹം കഴിക്കാന്‍ പാടില്ല. അയാള്‍ ആദ്യം നിക്കാഹ് ചെയ്ത ആളുടെ പേര് ഞാനോര്‍ക്കുന്നുണ്ട്

ഉമ്മ ആലോചിക്കാന്‍ സമയമെടുക്കവേ ഞങ്ങള്‍ പറഞ്ഞു …..[]

“വാണി…”

“ഉം…. പിന്നത്തെ….?

“സരിക”

“ഉം…… ഇപ്പോഴത്തെയോ?”

“ഗൗതമി…”

“ഉം…. എന്തിനാണിങ്ങനെ…?”

“അത്….. ഉമ്മാ, ഗൗതമിക്ക് അസുഖമാണ്… കാന്‍സര്‍…”

ഉമ്മയൊന്നും പറഞ്ഞില്ല. നിശ്ശബ്ദത ശക്തമായ പറച്ചിലുകള്‍ ആണ്. എപ്പോഴാണ് നിശ്ശബ്ദരാവേണ്ടത് എന്ന് അറിയണമെന്ന് മാത്രം. ഒരു സദസ്സ് മുഴുവനും നിശ്ശബ്ദതയിലാഴ്ന്നു പോകുന്നത് വല്ലപ്പോഴുമാണ് . അത് ആഴമുള്ളൊരു കയത്തിലെന്നത് പോലെ നമ്മേ മുക്കിക്കളയും അത് വരെ കണ്ട കാഴ്ച്ചകള്‍ കാണാതാവുകയും കേള്‍വികള്‍ കേള്‍ക്കാതാവുകയും ചെയ്യുന്നോരവസ്ഥ….

ഞാന്‍ ഉമ്മയുടെ കൈകള്‍ കവര്‍ന്നെടുത്തു.. ഉമ്മ ചിരിക്കുന്നത് വരെ കൈകളില്‍ അമര്‍ത്തി പിടിച്ചു. വാര്‍ദ്ധക്യം സൂക്ഷ്മമാണ്.

അതില്‍ മുങ്ങി ശ്വാസം നിലച്ച് പിടക്കുമ്പോള്‍, ആദ്യം ശ്വാസം ലഭിക്കുന്നവന്‍ ഒന്ന് പിടക്കും. ആ പിടപ്പിലാണ് മൗനം തകരുന്നതും ആരംഭത്തിന്റെ ശബ്ദം ഉണ്ടാകുന്നതും.

“ഉമ്മക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണ് ?”

“മോഹന്‍ ലാലിന്റെ അഭിനയം കണ്ടിരിക്കാന്‍ ഇഷ്ടമാണ്. മമ്മൂട്ടി എനിക്ക് കത്തെഴുതും… ഇതിലെ പോകുമ്പോള്‍ ഇവിടെ കയറും. ഇടക്ക് ഫോണ്‍ വിളിക്കും… അദ്ദേഹത്തിന്റെ മകന്‍ ഇപ്പോള്‍ സിനിമയിലില്ലേ…? ”

“സല്‍മാന്‍ ദുള്‍ഫിക്കര്‍” ഞാന്‍ ചാടിക്കയറി പറഞ്ഞു…. ഉമ്മ എന്നെ രൂക്ഷമായി നോക്കി .

“എന്റെ ഓര്‍മ്മയെ പറ്റിക്കാന്‍ നോക്കാതെ……. ദുല്‍ക്കര്‍ സല്‍മാന്‍…”

ഞാന്‍ ഉമ്മയുടെ കൈകള്‍ കവര്‍ന്നെടുത്തു.. ഉമ്മ ചിരിക്കുന്നത് വരെ കൈകളില്‍ അമര്‍ത്തി പിടിച്ചു. വാര്‍ദ്ധക്യം സൂക്ഷ്മമാണ് . അറിഞ്ഞ കാര്യങ്ങള്‍ തെറ്റ് പറ്റാതെ സൂക്ഷിക്കും. തെറ്റ് പറയുന്നവരെ തിരുത്താനും മടിയില്ല . ഒരു പേരില്‍ എന്തിരിക്കുന്നുവെന്നു പുതുമ ചിന്തിച്ചേക്കാം .

ഒരു പേരില്‍ എന്തൊക്കെയോ ഉണ്ടെന്നു അവര്‍ നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്നു. ആ ബോധ്യപ്പെടുത്തല്‍ ശരിയുമാണ്.

കമലഹാസന്‍ കമാല്‍ ഹസ്സനാകുന്നതും, ഷാരൂഖ് ഖാന്‍ തന്റെ പേരിനൊപ്പം ഞാനൊരു തീവ്രവാദിയല്ലെന്ന് പറയേണ്ടിവരുന്നതും തിരിച്ചറിവുകളാണ് !

തുടരും…

വായിക്കൂ:

ഫാബി എന്ന ഒറ്റ മരം