| Saturday, 25th April 2020, 3:05 pm

മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് ബാബ രാംദേവ്, ഒരു മിനുട്ട് ശ്വാസം പിടിച്ചുവെച്ച് രോഗ നിര്‍ണയം നടത്താമെന്നും പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 പ്രതിരോധത്തിനിനും നിര്‍ണയത്തിനും അശാസ്ത്രീയ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് ബാബ രാംദേവ്. ഒരു മിനുട്ട് ശ്വാസം പിടിച്ചുവെക്കാനാവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൊവിഡ് രോഗം ഇല്ലെന്നും ഒപ്പം മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നതിലൂടെ കൊറോണ വൈറസ് മൂക്കില്‍ നിന്നും വയറ്റിലെത്തുകയും വയറ്റിലെ ആസിഡ് അംശം കാരണം കൊറോണ വൈറസ് ഇല്ലാതാവുമെന്നുമാണ് ബാബാ രാംദേവ് പറയുന്നത്.

ആജ് തക്കില്‍ നടന്ന ഇ-അജണ്ടയിലാണ് രാംജദേവിന്റെ പരാമര്‍ശം.

‘ കൊറോണ വൈറസിനെതിരായി ഒരു പ്രത്യേക പ്രാണയാമയുണ്ട്. ഉജ്ജയ് എന്നാണ് ഇതിന്റെ പേര്. ഇതില്‍ നിങ്ങള്‍ തൊണ്ട ചുരുക്കുക. ശബ്ദത്തോടു കൂടി വായു ഉള്ളിലേക്കെടുക്കുക. കുറച്ചു സമയത്തേക്ക് പിടിച്ചു വെച്ച് ക്രമേണ പുറത്തേക്ക് വിടുക. ഇങ്ങനെ ചെയ്യുന്നത് ഒരു സ്വയം കൊവിഡ് പരിശോധനയാണ്’

‘രക്തസമ്മര്‍ദ്ദവും ഹൃദയ പ്രശ്‌നങ്ങളും ഡയബറ്റിസും ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും ശ്വാസം 30 സെക്കന്റ് വരെ പിടിച്ചു വെക്കാന്‍ പറ്റും. ചെറുപ്പക്കാര്‍ക്ക് ഒരു മിനുട്ടും. ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് കൊവിഡോ കൊവിഡ് രോഗലക്ഷണമോ ഇല്ലെന്നാണ്,’ രാം ദേവ് പറഞ്ഞു.

ഈ ശ്വാസ പ്രക്രിയ ചെയ്തു കാണിച്ചു കൊണ്ടായിരുന്നു ബാബാ രാം ദേവിന്റെ പരാമര്‍ശം.

ഇതിനൊപ്പം മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നതും കൊവിഡിനെ ഇല്ലാതാക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു.

‘ ഉജ്ജയ് ചെയ്യുന്നതിനോടൊപ്പം തന്നെ മൂക്കിലൂടെ നിങ്ങള്‍ കടുകെണ്ണ ഒഴിക്കുകയാണെങ്കില്‍ ശ്വാസകോശത്തിവലുള്ള ഏത് കൊറോണ വൈറസും ആമാശയത്തിലേക്ക് ഒഴുകുകയും ഇവിടെയുള്ള ആസിഡുകള്‍ അതിനെ നശിപ്പിക്കുകയും ചെയ്യും,’ ബാബാ രാംദേവ് പറഞ്ഞു. എന്നാല്‍ കൊവിഡ് പ്രതിരോധത്തിനും നിര്‍ണയത്തിനും മെഡിക്കല്‍രംഗം നിര്‍ദ്ദേശിച്ചിട്ടില്ലാത്ത അശാസ്ത്രീയ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചതിന് ബാബ രാം ദേവിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more