|

നെടുമ്പാശേരിയില്‍ പ്രതിഷേധിച്ച 250 പേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടയുന്നതിന്റെ ഭാഗമായി നെടുമ്പാശേരി വിമാനത്താളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്.

കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസ്.സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധം നടത്തിയതിനാണ് കേസ്. ഇവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ തന്നെ ചുമത്തുമെന്നാണ് സൂചന.

ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ 4.45 നാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. തൃപ്തി ദേശായി എത്തിയതോടെ നൂറ് കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ തടിച്ചു കൂടുകയായിരുന്നു.


Dont Miss എറണാകുളത്തെ ദ്വീപില്‍ വെച്ച് നടന്ന വിവാദമായ ‘മണ്‍സൂണ്‍ നൈറ്റ് 2’ ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വര്‍; വെളിപ്പെടുത്തലുമായി രഹ്ന ഫാത്തിമ


നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ചാണ് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല.

തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചിരുന്നു. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന നിലപാടിലുറച്ചാണ് തൃപ്തി ദേശായി പറഞ്ഞു.

Latest Stories