കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റില്‍ നിന്നും മലിനജലം ഒഴുകുന്നത് പരിശോധിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ രാമന്തളി ജന-ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകള്‍ തടഞ്ഞു. നാവിക അക്കാദമിയുടെ അശാസ്ത്രീയമാലിന്യ പ്ലാന്റില്‍ നിന്നും സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ മലിനജലം ഒഴുകിയെത്തുന്നത് നിലനില്‍ക്കെ നിരന്തരമായുള്ള ജലപരിശോധനയുടെ ഭാഗമായി ഇന്ന് കാലത്ത് ജലപരിശോധനയ്ക്കെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.
പതിനൊന്ന് വര്‍ഷത്തോളം അനുമതിയില്ലാതെ പ്രവര്‍ത്തിച്ച പ്രസ്തുത മാലിന്യ പ്ലാന്റിന് നേവല്‍ അധികൃതര്‍ ജന-ആരോഗ്യ സംരക്ഷണ സമിതിക്ക് നല്‍കിയ ഉടമ്പടിക്കരാര്‍ നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊലൂഷന്‍ കണ്‍ട്രോള്‍ കഴിഞ്ഞ സെപ്തംബറില്‍ പ്ലാന്റിന് അനുമതി കൊടുത്തത്. പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.
നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനവസ്തുക്കള്‍ മണ്ണിലേക്കും വെള്ളത്തിലേക്കും ഊര്‍ന്നിറങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നാട്ടുകാര്‍ സമരത്തിലേക്ക് നീങ്ങി. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
ശുദ്ധജലം എന്ന അടിസ്ഥാന ആവശ്യം നിഷേധിക്കപ്പെടുന്നതിനെതിരെയാണ് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ രാമന്തളിക്കാര്‍ സമരമുഖത്തേക്ക് ഇറങ്ങിയത്. ഇവിടത്തെ കിണറുകളില്‍ നിന്നുള്ള വെള്ളം കണ്ണൂരിലെ ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലാബറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു. കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉണ്ടാകാനേ പാടില്ല എന്നിരിക്കെ രാമന്തളിക്കാരുടെ കുടിവെള്ളത്തില്‍ ഉള്ള കോളിഫോം ബാക്ടീരിയയുടെ അളവ് 1100+ cfu ആണ്.
ഏഴിമല നാവിക അക്കാദമിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്തപ്പോള്‍ രാമന്തളിയിലെ നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല, നാവിക അക്കാദമിയുടെ കക്കൂസ് മാലിന്യങ്ങള്‍ക്കൊണ്ട് രാമന്തളിക്കാരുടെ കുടിവെള്ളം മുട്ടുമെന്ന്. നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനവസ്തുക്കള്‍ മണ്ണിലേക്കും വെള്ളത്തിലേക്കും ഊര്‍ന്നിറങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നാട്ടുകാര്‍ സമരത്തിലേക്ക് നീങ്ങി. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല
ഡൂള്‍ന്യൂസിനുവേണ്ടി നിമിഷ ടോം തയ്യാറാക്കിയ വീഡിയോ
25,00 ഏക്കറോളം സ്ഥലത്ത് തലയുയര്‍ത്തിനില്‍ക്കുന്ന നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് പക്ഷേ ചുറ്റുമതിലിനോട് ചേര്‍ന്നാണ്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഇവിടെ പേരിന് പോലും ഉണ്ടോ എന്ന് സംശയമാണ്. കാരണം, പ്ലാന്റില്‍ നിന്നുള്ള കക്കൂസ് മാലിന്യം പ്രദേശത്തെ കിണറുകളിലേക്കാണ് ഒഴുകിയിറങ്ങുന്നത്.
പ്ലാന്റിന്റെ നിര്‍മ്മാണ സമയത്ത് തന്നെ പഞ്ചായത്ത് മുഖേനെ നാട്ടുകാര്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ നാവിക ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ മാലിന്യസംസ്‌കരണമാണ് പ്ലാന്റില്‍ നടക്കുക എന്നും ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ അന്ന് നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ്.
വേറെ ഗതിയില്ലാതെയാണ് നാട്ടുകാര്‍ പ്ലാന്റിനെതിരെ തിരിഞ്ഞത്. പരാതികളും നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും നടപടികളൊന്നും തന്നെയുണ്ടായില്ല. ഇതോടെയാണ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങള്‍ മറന്ന് സമരവുമായി തെരുവിലിറങ്ങിയത്. ജനാരോഗ്യ സംരക്ഷമ സമിതി എന്ന പേരിലുള്ള കൂട്ടായ്മയാണ് സമരം നയിക്കുന്നത്.
WATCH THIS VIDEO: