കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന പരാമര്‍ശം നടത്തിയ വൈദികന്‍ റോയി കണ്ണന്‍ ചിറയ്ക്കലിനെതിരെ പി.സി. ജോര്‍ജ്.
ഈ പരാമര്‍ശം നടത്തിയാള്ക്ക് തലയ്ക്ക് വല്ല കുഴപ്പവും കാണുമെന്നും അടി കൊടുക്കണമെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം. ചെക്ക് ബനിയനുമിട്ട് നടക്കുന്നയാളാണ് അച്ഛന്‍. ആയാള്‍ക്കെതിരെ ഞാന്‍ ഇങ്ങനെ തന്നെ പറഞ്ഞെന്ന് പറയണമെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരാമര്‍ശത്തില്‍ അച്ഛന്‍ മാപ്പ് പറയണമെന്നും മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ ഒരടി കൂടി കൊടുക്കണമെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെയായിരുന്നു വിവാദ പരാമര്‍ശവുമായി കത്തോലിക്കാ സഭാ വൈദികന്‍ ഫാ. റോയ് കണ്ണന്‍ചിറ രംഗത്ത് എത്തിയത്.
കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നു എന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം. സംഭവം വിവാദമായതിന് പിന്നാലെ വൈദികന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.
തന്റെ പരാമര്‍ശം പ്രിയ്യപ്പെട്ട ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് വ്യക്തമായെന്നും താന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണെന്നും എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായെന്നും റോയ് കണ്ണന്‍ചിറ പറഞ്ഞു. തന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്നും റോയ് കണ്ണന്‍ചിറ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Ezhava jihad PC George against Fr Roy Kannanchirayil