| Wednesday, 20th May 2020, 9:42 am

'അമേരിക്കന്‍ യുദ്ധക്കപ്പലുകളില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണം'; ഇറാന് താക്കീതുമായി അമേരിക്കന്‍ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ സൈന്യം. യു.എസ് യുദ്ധകപ്പലുകളില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്നാണ് ഇറാനെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ താക്കീത്.

‘യു.എസ് നാവിക കപ്പലിന്റെ 100 മീറ്ററിനുള്ളില്‍ എത്തുന്ന സായുധ കപ്പലുകള്‍ ഒരു ഭീഷണിയായി വ്യാഖ്യാനിക്കപ്പെടാം,” എന്ന് നോട്ടീസില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അമേരിക്കന്‍ നാവികസേനയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ടാല്‍ ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ നാവികര്‍ക്കുള്ള പുതിയ അറിയിപ്പ് യു.എസ് സൈന്യത്തിന്റെ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ധന കയറ്റുമതിയെച്ചൊല്ലി ഇരുരാജ്യള്‍ക്കിടയിലും തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സൈന്യത്തിന്റെ പുതിയ താക്കീത്.

വെനസ്വലയിലേക്കുള്ള ഇറാന്റെ ഇന്ധന കയറ്റുമതി തടസ്സപ്പെടുത്തുന്നതിനായി നാവികസേനയെ വിന്യസിക്കുന്നതിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി നേരത്തെ രംഗത്തെത്തിയിരുന്നു.

ഇറാനിലെ ഇന്ധനം വെനിസ്വലയിലേക്ക് മാറ്റുന്നതില്‍ ഇടപെടുന്നതിനും തടസ്സമുണ്ടാക്കുന്നതിനും കരീബിയനിലേക്ക് അമേരിക്കന്‍ നാവികസേനയെ വിന്യസിക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടെറസിന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് കത്തയച്ചിരുന്നു.

ഇത്തരത്തിലുള്ള ഏത് നടപടിയും നിയമവിരുദ്ധമാണെന്നും കടല്‍ക്കൊള്ളയുടെ ഒരു രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് എന്ത് പ്രതിസന്ധിയുണ്ടായാലും അതിന് ഉത്തരവാദി അമേരിക്കയായിരിക്കുമെന്നും സരീഫ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more