| Wednesday, 5th September 2018, 1:07 pm

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, മഴു കൊണ്ട് തലയ്ക്കടിച്ചു, സ്വകാര്യഭാഗങ്ങളില്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ചു; കാശ്മീരില്‍ ഒമ്പത് വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ 9 വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് പിന്നാലെ. കുട്ടിയെ ആളൊഴിഞ്ഞ വനപ്രദേശത്ത് എത്തിച്ച് രണ്ടാനമ്മയുടെ 14 കാരനായ മകനും കൂട്ടുകാരും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഇതിന് പിന്നാലെ രണ്ടാനമ്മ കുട്ടിയുടെ തലയ്ക്ക് മഴുവെച്ച് അടിച്ച് മരണം ഉറപ്പാക്കി. ഇതിന് പിന്നാലെ മറ്റൊരാള്‍ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. -കാശ്മീര്‍ എസ്.എസ്.പി പറഞ്ഞു.

ഫോറന്‍സിക് അനാലിസിസിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷമാണ് കൊലപാതകത്തിന്റെ ക്രൂരത വെളിവായതെന്നും പൊലീസ് പറയുന്നു.


മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍


പൈന്‍മരങ്ങള്‍ക്കിടയില്‍ വളര്‍ന്നുപന്തലിച്ച ചെടികള്‍ക്കുള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്താനായി ഉപയോഗിച്ച ആയുധങ്ങളെല്ലാം സമീപത്ത് വെച്ച് തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്നലെയാണ് കാശ്മീരിലെ ബാരമുള്ള ജില്ലയില്‍ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടാനമ്മയും സഹോദരനുമടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 23-ാം തീയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുണ്ടായ കുട്ടിയാണ് ഇതെന്നും പെണ്‍കുട്ടി കാരണം തന്റെ മക്കള്‍ക്ക് അച്ഛന്റെ സ്നേഹം ലഭിക്കുന്നില്ലെന്നും അതുകൊണ്ടാണ് കുട്ടിയെ കുടുംബത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും രണ്ടാനമ്മ പൊലീസിന് മൊഴി നല്‍കി.

കുട്ടിയെ ആളൊഴിഞ്ഞ വനപ്രദേശത്ത് എത്തിച്ചായിരുന്നു കൊലപാതക സംഘത്തിന്റെ കണ്ണില്ലാത്ത ക്രൂരത.

Latest Stories

We use cookies to give you the best possible experience. Learn more