ഡെറാഡൂണ്‍: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ കൂറ്റന്‍ കട്ടൗട്ടുമായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം.
ഉത്തരാഖണ്ഡില്‍ 2022 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് നടത്തിയ റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ടിനേക്കാള്‍ വലിയ ബിപിന്‍ റാവത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.
ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മറ്റ് സൈനികരുടെ ചിത്രവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രവും സമ്മേളന വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
ബിപിന്‍ റാവത്ത് രാജ്യത്തിന്റെ അഭിമാനമാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചതെന്നുമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നല്‍കുന്ന വിശദീകരണം.
അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നും പെട്ടെന്നുണ്ടായ സൈനിക സ്‌നേഹം ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
സൈനികരുടെ കുടുംബവും മുന്‍ സൈനികരും ഉത്തരാഖണ്ഡിലെ വലിയ വോട്ട് ബാങ്കാണ്. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉത്തരാഖണ്ഡിലെത്തി യുദ്ധസ്മാരകത്തിനായി തറക്കല്ലിട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Eye on Soldiers for 2022 Polls, Congress Props Up Cut-Outs of Bipin Rawat for Rahul Gandhi’s U’khand Rally