കണ്ണിന്റെ സൗന്ദര്യത്തിന് ഏറ്റവും പ്രധാനമാണ് നല്ല ഉറക്കം. ശരിയായ ഉറക്കം ഇല്ലാതെ വരുന്നത് കണ്ണുകളുടെ സൗന്ദര്യത്തെ ബാധിക്കും. അതുകൊണ്ട് ആവശ്യത്തിനു ഉറങ്ങാന്‍ എപ്പോഴും ശ്രദ്ധിക്കണം.
നേരം വൈകി കിടന്ന് കൂടുതല്‍ നേരം ഉറങ്ങിയാലും കണ്ണുകളില്‍ ക്ഷീണം കാണാം. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ഒഴിവാക്കേണ്ടതും കണ്ണുകളുടെ സൗന്ദര്യത്തിനു പ്രധാനമാണ്.
കണ്ണുകളില്‍ കറുപ്പുനിറമുള്ളവര്‍ സാധാരണയായി അണ്ടര്‍ ഐക്രീം ഉപയോഗിച്ച്കാണാറുണ്ട്. അല്ലാത്തവര്‍ക്കും ഈ ക്രീം ഉപയോഗിക്കാവുന്നതാണ്. ഈ ക്രീം ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ അടിവശത്തിന് സംരക്ഷണം ലഭിക്കുന്നു.
കണ്ണുകളുടെ അടിയില്‍ മറ്റു ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇതിനുപകരം വെള്ളരി, ഉരുളക്കിഴങ്ങ് കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞത് ഇവ വെക്കുന്നത് കണ്ണുകള്‍ക്ക് നല്ലതാണ്.
നല്ല ബ്രാന്റിന്റെ മേക്കപ്പ് സാധനങ്ങള്‍ മാത്രം കണ്ണിന്റെ മേക്കപ്പിന് ഉപയോഗിക്കുക.രാത്രി കിടക്കുന്നതിനു മുമ്പ് മേക്കപ്പ് നീക്കുവാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് കണ്ണുകളുടെ ചുറ്റുമുള്ള ചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ സഹായിക്കുന്നു.
കണ്ണട മിക്കപ്പോഴും കണ്ണുകളുടെ ഭംഗി കുറക്കുകയും കണ്‍തടം കറുപ്പിക്കുകയും ചെയുന്നു. കോണ്‍ടാക് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകുന്നില്ല വെയിലിലും മറ്റും പോകുമ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിക്കുന്നതും നന്നായിരിക്കും. കടുത്ത വെയിലിലും കണ്ണുകളുടെ സൗന്ദര്യം നശിപ്പിക്കുന്ന ഒരു ഘടകമാണ്.
പുറത്തുപോയി വന്നാല്‍ മുഖവും കണ്ണുകളും തണുത്ത വെള്ളത്തില്‍ കഴുകുന്നത് ശീലമാക്കുക. ഇളനീര്‍ കുഴമ്പുപോലുള്ളവ കണ്ണിലെഴുതുന്നത് കണ്ണുകളുടെ
ആരോഗ്യത്തിനു നല്ലതാണ് കണ്‍തടങ്ങളില്‍ പനിനീര്‍ പുരട്ടുന്നതും, തക്കാളി , ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. തണുത്ത വെള്ളത്തില്‍ അല്‍പ്പനേരം മുഖം താഴ്ത്തി പ്പിടിക്കുക. കണ്ണുകള്‍ക്ക് ഇത് നല്ലതാണ്