| Thursday, 21st May 2015, 1:01 pm

പുരികം ത്രഡ് ചെയ്യുന്നത് കുട്ടികളിയല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പലരും പുരികം ത്രഡ് ചെയ്യുന്നതിന് അത്രയൊന്നും പ്രാധാന്യം നല്‍കാറില്ല. ബ്യൂട്ടീഷ്യന്റെ താല്‍പര്യം അനുസരിച്ചുള്ള രീതിയില്‍ ചെയ്യുന്നുവെന്നു മാത്രം. എന്നാല്‍ ത്രഡിങ്ങിനെ അത്ര നിസാരമായി കാണരുത്. നിങ്ങളുടെ മുഖസൗന്ദര്യത്തില്‍ പുരികത്തിന്റെ ആകൃതിക്കും പ്രാധാന്യമുണ്ട്.

മുഖാകൃതി അനുസരിച്ച് വേണം ത്രഡ് ചെയ്യാന്‍. ഓവല്‍ ആകൃതിയിലുള്ള മുഖമാണെങ്കില്‍ അവര്‍ക്ക് ഏതു ആകൃതിയിലുള്ള പുരികവും ചേരും.

നീണ്ട മുഖമാണെങ്കില്‍ മുഖത്തിന്റെ നീളം അത്രപെട്ടെന്നു മനസിലാവാത്ത രീതിയിലായിരിക്കണം പുരികത്തിന് ആകൃതി നല്‍കേണ്ടത്.

വട്ടമുഖമാണെങ്കില്‍ ആര്‍ച്ച് ആകൃതിയിലുള്ള പുരികമാണ് നല്ലത്. ഇതു മുഖത്തിനു നീളം തോന്നിക്കും. മുഖത്തെ കൂടുതല്‍ വൃത്താകൃതി തോന്നിപ്പിക്കുന്ന തരത്തിലുള്ള പുരികം ത്രഡിങ് ഇവര്‍ ഒഴിവാക്കണം.

ചതുരാകൃതിക്കാരായ പുരികക്കാര്‍ക്ക് നല്ലത് കോണാകൃതി വരുന്ന പുരികമാണ്. ഇതു ചതുരാകൃതിയിലുള്ള മുഖത്തിന്റെ പ്രത്യേകതയായ ജോ ലൈന്‍ തെളിഞ്ഞു കാണുന്നത് കുറയ്ക്കാന്‍ സഹായിക്കും.

ഹൃദയാകൃതിയിലുള്ളവര്‍ക്കു നല്ലത് ലോ ആര്‍ച്ച് റൗണ്ട് കര്‍വ് ആകൃതിയിലുള്ള ത്രഡിങ്ങാണ്.

ഡയമണ്ട് ആകൃതിയിലുള്ളവര്‍ക്ക് നന്നായി ചേരുക വളഞ്ഞ പുരികമാണ്.

We use cookies to give you the best possible experience. Learn more