'തോര്‍' ഇനി ഇന്ത്യയില്‍: ക്രിസ് ഹെംസ്‌വര്‍ത്തിന്റെ നെറ്റ്ഫ്‌ളിക്‌സ് സിനിമ 'എക്‌സ്ട്രാക്ഷന്‍' ട്രെയിലര്‍ പുറത്ത്
new movie
'തോര്‍' ഇനി ഇന്ത്യയില്‍: ക്രിസ് ഹെംസ്‌വര്‍ത്തിന്റെ നെറ്റ്ഫ്‌ളിക്‌സ് സിനിമ 'എക്‌സ്ട്രാക്ഷന്‍' ട്രെയിലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th April 2020, 10:23 pm

മുംബൈ: അവഞ്ചേഴ്‌സ് സീരിസില്‍ ഏറെ ആരാധകരുള്ള കഥാപാത്രങ്ങളില്‍ ഒരാളാണ് ‘തോര്‍’. ഹോളിവുഡ് സൂപ്പര്‍ താരം ക്രിസ് ഹെംസ്‌വര്‍ത്താണ് തോര്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ക്രിസിന്റെ പുതിയ ചിത്രം എക്‌സ്ട്രാഷന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമാണ് ചിത്രത്തിന്റെ കഥ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ധാക്ക എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ട പേര്. പിന്നീട് ‘എക്‌സ്ട്രാക്ഷന്‍’ എന്ന് പേര് മാറ്റുകയായിരുന്നു. തിയേറ്ററുകളെ ഒഴിവാക്കി നെറ്റ്ഫിളിക്‌സ് പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ റൂസോയും ആന്റണി റൂസോയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മനോജ് ബാജ്‌പെയ്, റണ്‍ദീപ് ഹൂഡ എന്നിവരും ചിത്രത്തിന്റെ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജോ റൂസോയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ ചിത്രം നെറ്റ്ഫിളിക്‌സില്‍ ലഭ്യമാകും.