| Sunday, 9th January 2022, 12:46 pm

'അവിഹിതം' പ്രശ്‌നമാണോ?| WomenXplaining

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിവാഹം കഴിഞ്ഞ വ്യക്തികള്‍ പുലര്‍ത്തുന്ന ശാരീരികവും മാനസികവുമായ ബന്ധങ്ങളെ അവിഹിതം എന്നാണ് പൊതുവെ പറയുന്നത്.ആ പ്രയോഗത്തിലുള്ള പ്രശ്‌നവും വിവാഹേതര ബന്ധങ്ങളെ സമൂഹം മോശം രീതിയില്‍ നോക്കി കാണുന്ന പ്രവണതയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

എക്‌സ്ട്രാ മാരിറ്റല്‍ അഫയറില്‍ തുടരുന്ന സ്ത്രീക്കും പുരുഷനും ഒരേ ട്രീറ്റ്‌മെന്റല്ല സമൂഹം നല്‍കുന്നത്.പുരുഷന്‍മാരുടെ ബന്ധങ്ങളെ പുകഴ്ത്തുകയും അതേ സമയം സ്ത്രീകളെ തെറി വിളിക്കുകയും മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നു.വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള സംരക്ഷണം ഇന്ത്യന്‍ നിയമ വ്യവസ്ഥ നല്‍കുന്നുണ്ട്. കൂടുതല്‍ ജനാധിപത്യ മര്യാദയോടെ ഇത്തരം ബന്ധങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ട്.

ഒരു മനുഷ്യന്റെ വിവാഹബന്ധം അയാളുടെ മറ്റു പ്രേമബന്ധങ്ങളെ റദ്ദ് ചെയ്യാനുള്ള ഉടമ്പടിയല്ല. മനുഷ്യരുടെ വ്യക്തിപരമായ ബന്ധങ്ങളും താല്‍പര്യങ്ങളും ലൈംഗികതയും സമൂഹം അംഗീകരിക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള ബന്ധങ്ങളും നിര്‍മിക്കാനുള്ള സര്‍വ്വ സ്വാതന്ത്ര്യവും എല്ലാ മനുഷ്യര്‍ക്കുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Extra marital affair and freedom of choices| WomanXplaining

ഡൂള്‍ന്യൂസ് ഡെസ്‌ക്