| Wednesday, 14th May 2014, 2:32 pm

കൂടംകുളം ആണവനിലയത്തില്‍ പോട്ടിത്തെറി: ആറ് പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൂടംകുളം: കുടംകുളം ആണവനിലയത്തില്‍ പൈപ്പ്‌ലൈനിലെ ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബോയിലര്‍ പ്ലാന്റിലെ സ്റ്റീം പൈപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്.

പൈപ്പ് ലൈന്‍ നന്നാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ നാഗര്‍കോവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊള്ളലേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

അതേ സമയം പൊട്ടിത്തെറി മറച്ചുവെക്കാന്‍ അധികൃതര്‍ ശ്രമിച്ചതായി കുടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്ന സമര സമിതി ആരോപിച്ചു. എന്നാല്‍ ഇത് ചെറിയ പൊട്ടിത്തെറിയാണെന്നും ഇതില്‍ പരിഭ്രാന്തരാവേണ്ടെന്നാണ് ആണവനിലയം അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Latest Stories

We use cookies to give you the best possible experience. Learn more