ജുമുഅ നിസ്കാരത്തിനിടെ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയില്‍ വന്‍ സ്‌ഫോടനം; 32 പേര്‍ കൊല്ലപ്പെട്ടു
World News
ജുമുഅ നിസ്കാരത്തിനിടെ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയില്‍ വന്‍ സ്‌ഫോടനം; 32 പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th October 2021, 4:41 pm

കാബൂള്‍:അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയില്‍ ജുമുഅ നിസ്ക്കാരത്തിനിടെ ഉണ്ടായ   സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

40 അധികം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയില്‍ ആണ് സ്ഫോടനം നടന്നത്.

വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളില്‍ വലിയതോതില്‍ ജനങ്ങള്‍ പങ്കെടുത്തിരുന്നതായി താലിബാന്‍ സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുണ്‍ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു ഇത്.

നിലവില്‍ താലിബാന്‍ ഭരണത്തിലാണ് അഫ്ഗാനിസ്ഥാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Explosion hits Shia mosque in Afghanistan’s Kandahar