Kerala News
ചായക്കടയില്‍ സ്ഫോടനം; ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തിയറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 21, 07:08 am
Tuesday, 21st December 2021, 12:38 pm

പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട്ട് ചായക്കടയില്‍ സ്‌ഫോടനം. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ കൈപ്പത്തിയറ്റുപോയ നിലയിലാണ്.

ചായക്കുടിക്കാനെത്തിയ ആളുടെ കൈയ്യിലായിരുന്നു സ്‌ഫോടക വസ്തുവുണ്ടായിരുന്നത്. ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ.

ഇയാളുടെ വീടും ക്വാറിയോട് ചേര്‍ന്നാണുള്ളത്. രാവിലെ ആയതിനാല്‍ ചായക്കടയില്‍ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ശക്തിയില് കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടിച്ചിതറി. ഇത് തറച്ചുകയറിയാണ് ആളുകള്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Explosion at the tea shop