| Tuesday, 25th May 2021, 6:53 pm

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറി. എണ്ണശുദ്ധീകരണശാലയുടെ മൂന്നാം യൂണിറ്റിലാണ് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് പൊട്ടിത്തെറി ഉണ്ടായത്.

ആളപായമില്ലെന്നാണ് സൂചന. നിലവില്‍ അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

അതേസമയം പ്ലാന്റിലെ തീ അണച്ചതായും ആളപായമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഹിന്ദുസ്ഥാന്‍ പെട്രോളിയം ട്വീറ്റ് ചെയ്തു.

തീപിടുത്തമുണ്ടായ ഉടന്‍ ജീവനക്കാരെ മുന്നറിയിപ്പ് മണി മുഴക്കി പുറത്തെത്തിച്ചിരുന്നു. വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കിയാണ് തീ അണച്ചതെന്ന് വിശാഖപട്ടണം ജില്ലാ കളക്ടര്‍ വി. വിനയ് ചന്ദ് പറഞ്ഞു.

അപകടത്തില്‍ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. എച്ച്.പി.സി.എല്ലില്‍ നിന്നുള്ള ടീമുകള്‍, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥര്‍, ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ്, ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്.

വിശാഖപട്ടണത്ത് പ്രതിവര്‍ഷം 8.3 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണശാല എച്ച്.പി.സി.എല്‍ നടത്തുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Explosion at Hindustan Petroleum plant in Visakhapatnam

We use cookies to give you the best possible experience. Learn more