[]തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. നിലയത്തിന്റെ സ്വിച്ച്‌യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവത്തെതുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മടക്കത്തറ സബ് സ്റ്റേഷനില്‍ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊട്ടിത്തെറിയെതുടര്‍ന്ന് പവ്വര്‍ ഹൗസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
നാല് ദിവസം മുമ്പും പവ്വര്‍ ഹൗസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. അന്ന് അപകടത്തില്‍ രണ്ട് വനിതാ എഞ്ചിനീയര്‍മാര്‍ക്ക് പൊള്ളലേറ്റിരുന്നു.
സംഭവത്തെതുടര്‍ന്ന മൂലമറ്റത്തെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു. മന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ഒരാഴ്ചക്കിടെ രണ്ടാമതും മൂലമറ്റത്ത് അപകടമുണ്ടായിരിക്കുന്നത്.