| Saturday, 4th February 2023, 10:33 pm

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്‌ സംഭവബഹുലമാകുമെന്ന് വിദഗ്ധർ; ഒരുക്കുന്നത് അഞ്ച് ദിനത്തിന് വേണ്ടിയുള്ള പിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാൻഡ്സ് പരമ്പര ആവേശകരമായ രീതിയിൽ അവസാനിച്ചിരിക്കുകയാണ്. ഏകദിന പരമ്പര സമ്പൂർണമായും ടി-20 പരമ്പര ഒരു തോൽവി മാത്രം വഴങ്ങിയും സ്വന്തമാക്കിയ ഇന്ത്യൻ ടീം തങ്ങൾക്ക് ഏറ്റ തിരിച്ചടികളിൽ നിന്നും കരകയറി മുന്നോട്ട് കുതിക്കുകയാണ്. ഇനി ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത പരമ്പര.

ഫെബ്രുവരി 9നാണ് ഓസീസിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്‌ പരമ്പര ആരംഭിക്കുന്നത്. എന്നാൽ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം തന്നെ ആവേശകരമായിരിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ടെസ്റ്റ്‌ മത്സരത്തിന്റെ അഞ്ച് ദിനവും കാണികളെ ആകാംക്ഷാഭരിതരാക്കുന്ന വിക്കറ്റ് ഒരുക്കാൻ പിച്ച് ക്യൂറേറ്റർമാർക്ക് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും നിർദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്.

അതിനാൽ തന്നെ സ്പിൻ ബോളിങ്ങിന് പ്രാമുഖ്യമുള്ള അഞ്ച് ദിവസം കളി നീണ്ടു നിൽക്കുന്ന തരത്തിലുള്ള വിക്കറ്റാകും മത്സരത്തിനായി തയ്യാറാക്കപ്പെടുക.

ഐ.പി.എൽ മുതലായ ടൂർണമെന്റുകളിൽ കളിച്ച് ഇന്ത്യൻ സാഹചര്യമായും ഇന്ത്യൻ സ്പിൻ ബോളിങ്ങിനെതിരായും കളിച്ച് ശീലമുള്ള ഓസ്ട്രേലിയൻ ബാറ്റർമാർ ഇന്ത്യൻ സ്പിൻ ബോളർമാർക്ക് വലിയ വെല്ലുവിളി ഉയർത്തും എന്ന് തന്നെയാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും പുറത്ത് വരുന്ന വിവരം.

നാല് ടെസ്റ്റ്‌ മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ചതുർദിന പരമ്പരയിൽ അടങ്ങിയിരിക്കുന്നത്.
നാഗ്പൂർ, ധരംശാല,ദെൽഹി,അഹമ്മദാബാദ് എന്നീ വേദികളിൽ വെച്ചാണ് മത്സരം നടക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്ടൻ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്സണ്‍, ഡേവിഡ് വാര്‍ണര്‍.

Content Highlights:Experts say India-Australia Test will be great and Preparing the pitch for five days

We use cookies to give you the best possible experience. Learn more