ഐ.പി.എല്‍ 2023ലെ ഓരോ ടീമുകളുടെയും ആദ്യ മത്സരം അവസാനിച്ചിരിക്കുകയാണ്. മികച്ച തുടക്കമാണ് ഐ.പി.എല്‍ 2023ന് ലഭിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ പത്ത് ടീമുകളും കിരീടം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങുമ്പോള്‍ പോരാട്ടം തീ പാറുകയാണ്.
ഐ.പി.എല്‍ 2023ലെ ലീഗ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്താന്‍ പോകുന്ന ടീമുകളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ താരങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എക്‌സ്‌പേര്‍ട്ട് പാനലും ലീഗ് ഘട്ടത്തിലെ വിജയികളെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. ഐ.പി.എല്ലിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നടത്തിയ പ്രത്യേക പരിപാടിയിലാണ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ ലീഗ് ഘട്ടത്തിലെ ടോപ് 2 ടീമുകളെ കുറിച്ചുള്ള തങ്ങളുടെ ചോയ്‌സ് നടത്തിയത്.
ക്രിക്കറ്റ് ഇതിഹാസം ജാക് കാലിസ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്, മുന്‍ ഓസീസ് താരം ഡേവിഡ് ഹസി, മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കര്‍, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവര്‍ അടക്കമുള്ള പാനലാണ് ലീഗ് ഘട്ടത്തിലെ തങ്ങളുടെ വിജയികളെ തെരഞ്ഞെടുത്തത്.
സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനുമാണ് ഇവര്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത്. പാനലിലെ ഓരോരുത്തരും രണ്ട് ടീമുകളെ വീതം തെരഞ്ഞെടുത്തപ്പോള്‍ രാജസ്ഥാനും ബെംഗളൂരുവിനും ഏഴ് വോട്ട് വീതമാണ് ലഭിച്ചിരിക്കുന്നത്.
തൊട്ടുപിന്നാലെ അഞ്ച് വോട്ടുമായി ഗുജറാത്ത് ടൈറ്റന്‍സും നാല് വോട്ടുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മത്സരരംഗത്ത് സജീവമായിട്ടുണ്ട്.
മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഒറ്റയാള്‍ പോലും പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമായി.
എക്‌സ്‌പേര്‍ട്ട് പാനലിലെ ഓരോരുത്തരുടെയും പിക്ക്
ഡേവിഡ് ഹസി – രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ജാക് കാലിസ് – രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്
ഡാരന്‍ ഗാന്‍ഗെ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്
ടോം മൂഡി – രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്
ആരോണ്‍ ഫിഞ്ച് – രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്
എസ്. ശ്രീശാന്ത് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ദീപ് ദാസ്ഗുപ്ത – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്
സഞ്ജയ് മഞ്ചരേക്കര്‍ – രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
സന്ദീപ് പാട്ടീല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്
മിതാലി രാജ് – രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഇര്‍ഫാന്‍ പത്താന്‍ – രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
മുഹമ്മദ് കൈഫ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ടോട്ടല്‍ വോട്ട്
രാജസ്ഥാന്‍ റോയല്‍സ് – 7
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 7
ഗുജറാത്ത് ടൈറ്റന്‍സ് – 5
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 4
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1
മുംബൈ ഇന്ത്യന്‍സ് – 0
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 0
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 0
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 0
പഞ്ചാബ് കിങ്‌സ് – 0
Content highlight: Expert panel picks top 2 teams of league stage