| Tuesday, 28th April 2020, 7:36 am

വേഗത്തില്‍ ഫലമറിയാന്‍ എക്‌സ്പര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് ആരംഭിച്ച് കേരളം; നിലവില്‍ സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളില്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് പരിശോധനാ ഫലം വേഗത്തിലറിയാന്‍ കേരളത്തില്‍ എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് ആരംഭിച്ചു. എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റിലൂടെ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ ഫലം അറിയാന്‍ സാധിക്കും.

അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് നടത്തുക. നിലവില്‍ തിരുവനന്തപുരം,  എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ചിപ്പ് അടിസ്ഥാനത്തില്‍ ഉള്ള പരിശോധനയില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ പറ്റും എന്നതാണ് ഈ ടെസ്റ്റിന്റെ പ്രത്യേകത. ഒരേസമയത്ത് നാല് സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കും.

അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച 13 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.
ഇടുക്കി 4, കോട്ടയം 6 പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജീല്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇപ്പോഴും മൂന്നാം ഘട്ട വ്യാപനം ആയിട്ടില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളം സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ലെന്നും എന്നാല്‍ ഒരിക്കലും അത്തരമൊരു സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്.

ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more