ഭ്രമയുഗത്തിലെ ചാത്തനും മലൈക്കോട്ടൈയിലെ വലിബനും എന്തിന് അങ്ങ് അന്യഗ്രഹത്ത് നിന്നെത്തിയ ഒരു ഏലിയനടക്കം ഏറ്റുമുട്ടിയ ബോക്സ് ഓഫീസായിരുന്നു ഈ വർഷത്തേത്. പ്രതീക്ഷയോടെ ഒരു വർഷം കൂടെ കടന്നുവരികയാണ്. മികച്ച സിനിമകൾ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാള സിനിമ ഒരു റോളർ കോസ്റ്ററിലൂടെ കടന്നുപോയ വർഷമാണ് കടന്നുപോകുന്നത്. ദിനംപ്രതി മികച്ച ടെക്‌നീഷ്യന്മാർ ഉണ്ടാവുന്ന മലയാളത്തിൽ നിന്ന് ഇനിയും മികച്ച എക്സ്പീരിയൻസ് നൽകുന്ന എക്സ്പിരിമെന്റൽ സിനിമകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
Content Highlight: Experimental Movies In 2024 Malayalam