ന്യൂദല്‍ഹി: ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ നീതി വേണമെന്ന ആവശ്യവുമായി സൗത്ത് ദല്‍ഹി മുന്‍ മേയര്‍ സരിത ചൗദരി. പാര്‍ട്ടി ഓഫീസില്‍ വെച്ച് ഭര്‍ത്താവുമായുണ്ടായ വഴക്കിനെതുടര്‍ന്ന് സരിതാ ചൗദരിയെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ചെയ്യാത്ത തെറ്റിനാണ് പാര്‍ട്ടി തന്നെ പുറത്താക്കിയതെന്നും അവര്‍ പറഞ്ഞു.
പുറത്താക്കുന്നതിന് മുന്‍പ് ബി.ജെ.പി ദല്‍ഹി ഘടകം തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും മുന്‍ മേയര്‍ ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്രമന്ത്രി പ്രകാശ് അംബേദ്ക്കറിന്റെ അധ്യക്ഷതയില്‍ ബി.ജെ.പി ദല്‍ഹി ഓഫീസില്‍ യോഗം നടക്കുന്നതിനിടെ സരിതയുടെ ഭര്‍ത്താവും മെഹ്‌റോളി ജില്ലാ മുന്‍ പ്രസിഡണ്ടുമായ ആസാദ് സിങ് അവരെ അടിക്കുകയായിരുന്നു. പിന്നാലെ ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
എന്നാല്‍ സിങിന്റെ ഭാഗത്തുനിന്ന് ഇത്തരം മോശം പെരുമാറ്റം മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ചൗദരി മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും വിവാഹ മോചനത്തിനൊരുങ്ങുകയാണ്.
ആസാദ് സിങിനെതിരെ പൊലീസില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സരിതാ ചൗദരി പറഞ്ഞു. എന്നാല്‍ ഇയാള്‍ക്കെതിരായ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പ്രതികരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ