| Friday, 20th November 2020, 5:19 pm

ബിനീഷിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കണമെന്നാവശ്യം; സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് അംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. കൊച്ചിയില്‍ യോഗം പുരോഗമിക്കുകയാണ്.

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു.

ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേ നടപടി ബിനീഷിനെതിരെയും സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സംഘടനയില്‍ രണ്ട് നീതി പാടില്ലെന്ന് നടിമാര്‍ അടക്കമുള്ള അംഗങ്ങള്‍ പറഞ്ഞു.

അതേസമയം എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Expell Bineesh Kodiyeri From AMMA

We use cookies to give you the best possible experience. Learn more