തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Tamil Nadu Election 2021
തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 5:23 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സത്യബ്രതാ സാഹൂ. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനാലാണ് സാഹൂ സംശയം പ്രകടിപ്പിച്ചത്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ടേബിളുകളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ഇത്.

എന്നാല്‍ 12 മണിയ്ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശവും കൊവിഡ് പ്രതിരോധവും ഒന്നിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും സാഹൂ പറഞ്ഞു.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Expect slight delay in Tamil Nadu poll results owing to Covid protocols: CEO