റിയാദ്: പ്രശസ്ത സിനിമ സംവിധായകന്‍ ഐ.വി ശശിയുടെ നിര്യാണത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ അനുശോചിച്ചു. വ്യത്യസ്ത പ്രമേയങ്ങളിലൂടെ മലയാള സിനിമയെ വളര്‍ത്തിയ വലിയ ഒരു പ്രതിഭയെ ആണ് ഐ.വി .ശശിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് റിയാദ് യവനിക കലാസാംസ്‌കാരിക വേദി അനുശോചനകുറിപ്പിലൂടെ അറിയിച്ചു.
സ്വതസിദ്ധമായ ശൈലിയിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ ശ്രമിച്ച ഐ.വി ശശി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ 150 ലധികം സിനിമകള്‍ സംവിധാനം ചെയ്ത് ജനമനസുകളില്‍ സ്ഥാനം പിടിച്ച വ്യക്തിത്വമായിരുന്നുവെന്നു സാരംഗി കലാസാംസ്‌കാരിക വേദി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐ.വി ശശിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിന് ശക്തമായ പ്രമേയങ്ങളിലൂടെ ഒരു പിടി ജനപ്രിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മലയാളി പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്ത ഒരു പ്രതിഭയെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് പി.എം.എഫ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ്