ദുബായി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തമിഴ്നാട്ടിലെ കോലമ്മാൾ യാത്ര തിരിച്ചത് ഹൃദയഭേദകമായ വേദനയുമായി. അതേ വിമാനത്തിൽ ഭർത്താവ് എൽ.എം. കുമാറിന്റെ മൃതദേഹവുമായാണ് കോലമ്മാൾ ഗൾഫിൽ നിന്ന് പുറപ്പെട്ടത്.
റാസൽഖൈമയിലെ ആർ.എ.കെ സെറാമിക്സിൽ സാനിറ്ററി ഡിപ്പാർട്ട്മെന്റിലെ സീനിയർ ക്വാളിറ്റി കൺട്രോളറായ എൽ.എം.കുമാർ ഏപ്രിൽ 13ന് ഹൃദയാഘാതത്തെ തുടർന്നാണ് മരിണപ്പെട്ടതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സാധാരണമട്ടിൽ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചുപോയ കുമാർ മരിച്ചുവെന്ന വിവരമാണ് കോലമ്മാളിന് ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും ലഭിച്ചത്. അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം റദ്ദാക്കിയത് കൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാനും സാധിച്ചില്ല. മൂന്ന് വർഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. കഴിഞ്ഞ രണ്ട് വർഷമായി ഭർത്താവിനൊപ്പം ദുബായിലാണ് കോലമ്മാൾ താമസിക്കുന്നത്.
കോലമ്മാൾക്കൊപ്പം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വരുന്ന അവരുടെ രണ്ട് ബന്ധുക്കളും എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നു. ഗൾഫിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട രണ്ട് ഫ്ളൈറ്റുകളിലുമായി 360 പേരാണ് മടങ്ങിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക