| Sunday, 26th April 2020, 11:10 pm

'ഇവിടെ അന്നന്നത്തെ ചിലവുകള്‍ക്ക് പോലും പ്രവാസികള്‍ ബുദ്ധിമുട്ടുകയാണ്' പ്രവാസി മലയാളി ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

അന്ന കീർത്തി ജോർജ്

കൊവിഡ്19 മറ്റേത് ലോകരാഷ്ട്രങ്ങളെയും പോലെ തന്നെ കടുത്ത പ്രതിസന്ധികളാണ് ഗള്‍ഫ് മേഖലകളിലും സൃഷ്ടിച്ചത്. ഇതിന്റെ ഏറ്റവും ദോഷകരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നത് അവിടുത്തെ പ്രവാസി സമൂഹവും. ദൈനംദിന ചിലവുകള്‍ കൂടി താങ്ങാന്‍ കഴിയാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഗള്‍ഫ് മേഖലയിലെ സാധാരണ തൊഴിലാളികളും തൊഴിലുടമകളുമായ ഒട്ടുമിക്ക പ്രവാസികളും ഇപ്പോള്‍ കടന്നുപോകുന്നത്. കൂടാതെ നാട്ടിലെ ആരോഗ്യമേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭീമമായ തുകയാണ് ഇവര്‍ക്ക് ചെറിയ ചികിത്സക്ക് പോലും ഇവിടെ ചിലവാക്കേണ്ടി വരുന്നത്. ഇക്കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് കേരളം കേന്ദ്രത്തോട് തുടക്കം മുതല്‍ തന്നെ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളെക്കുറിച്ചും ഇവരെ നാട്ടിലെത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ദുബായില്‍ നിന്നും മലയാളിയായ അംജദ് ആരാമം ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.