| Monday, 8th June 2020, 11:24 pm

മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അനുമതി നല്‍കി യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: മാര്‍ച്ച് ഒന്നിന് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ പിഴയില്ലാതെ രാജ്യം വിടാന്‍ അനുമതി നല്‍കി യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിഷണ്‍ ഷിപ്പ് ഡയരക്ടര്‍ ജനറല്‍ സയീദ് രകാന്‍ അല്‍ റഷിദി ആണ് ഇക്കാര്യം അറിയിച്ചത്.

കാലാവധി കഴിഞ്ഞവര്‍ക്കായി തുടങ്ങിയ പൊതു മാപ്പ് ഓഗ്‌സറ്റ് 18 വരെ നീണ്ടു നില്‍ക്കും. മാര്‍ച്ച് ഒന്നിനുമുമ്പ് കാലാവധി അവസാനിച്ച റെസിഡന്റ്, ടൂറിസ്റ്റ്, വിസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഒപ്പം മടങ്ങാന്‍ ആഗ്രഹിക്കുന്ന നിയമ ലംഘകര്‍ക്ക് എല്ലാ പിഴകളിലും ഇളവ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് കാലത്ത് വിസയുടെ കാലാവധി അവസാനിച്ച താമസ വിസക്കാര്‍ക്ക് അവയുടെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്, വിസിറ്റിംഗ് വിസക്കാര്‍ക്കും പിഴയില്ലാതെ ഡിസംബര്‍ 31 വരെ യു.എ.ഇയില്‍ തുടരാം.
നേരത്തെയുള്ള പൊതുമാപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടില്ല. നേരിട്ട് വിമാനത്താവളത്തിലെത്തിയാല്‍ മതി. കാലാവധി കഴിഞ്ഞ വിസിറ്റിംഗ് ടൂറിസ്റ്റ് വിസക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണം. പൊതുമാപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 800 453 എന്ന നമ്പറില്‍ വിളിക്കാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more