തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. എല്ലാ സര്‍വേകളും പ്രവചിക്കുന്നത് കേരളത്തില്‍ എല്‍.ഡി.എഫ് പരാജയപ്പെടുമെന്നാണ്.
ഇന്ത്യ ടുഡേ എക്‌സിറ്റ് പോളില്‍ കേരളത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. 17 മുതല്‍ 18 വരെ സീറ്റുകള്‍ നേടി യു.ഡി.എഫ് വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍.ഡി.എഫിന് രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ കിട്ടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേയില്‍ പറയുന്നത്.
എ.ബി.പി-സി വോട്ടര്‍ സര്‍വേയിലും കേരളത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നാണ് പറയുന്നത്. 17 മുതല്‍ 19 വരെ സീറ്റ് യു.ഡി.എഫിന് പ്രവചിക്കുമ്പോള്‍ എല്‍.ഡി.എഫിന് കേരളത്തില്‍ സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് എ.ബി.പി-സി വോട്ടര്‍ പറയുന്നത്. അതേസമയം, എന്‍.ഡി.എ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റ് നേടുമെന്നുമാണ് സര്‍വേ ഫലം.
ഇന്ത്യ ടി.വി എക്‌സിറ്റ് പോളില്‍ യു.ഡി.എഫിന് 13 മുതല്‍ 15 വരെ സീറ്റും എല്‍.ഡി.എഫിന് 3 മുതല്‍ 5 വരെ സീറ്റും ലഭിക്കുമെന്ന് പറയുന്നു. എന്‍.ഡി.എ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യ ടി.വി എക്‌സിറ്റ് പോൾ പറയുന്നു.
സി.എന്‍.എന്‍ ന്യൂസ് യു.ഡി.എഫ് 15 മുതല്‍ 18 വരെ സീറ്റുകള്‍ നേടി വിജയിക്കുമെന്ന് പ്രവചിക്കുന്നു. എല്‍.ഡി.എഫിന് രണ്ട് മുതല്‍ അഞ്ച് വരെയും എന്‍.ഡി.എക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റും സി.എന്‍.എന്‍ പ്രവചിക്കുന്നു.
Content Highlight: Exit polls predict win for UDF in Kerala