| Wednesday, 17th January 2024, 6:36 pm

രാത്രിയുടെ കഥയുമായി മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ത്രില്ലർ, ടീസർ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമിക്കുന്ന ‘എക്സിറ്റ്’. ചിത്രത്തിന്റെ ടീസർ റിലീസായി. സൈന മൂവീസ് ആണ് ടീസർ പുറത്തിറക്കിയത്.

ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ടീസർ ഗംഭീര അഭിപ്രായം നേടുകയും ചെയ്തു. ചങ്ങലയിൽ പൂട്ടിയിട്ട ഒരു മനുഷ്യൻ്റെ വിചിത്രമായ രൂപവും മൃഗ സമാനമായ പ്രകൃതവും കാണിക്കുന്നതാണ് ടീസർ. സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രമാണ് “എക്സിറ്റ് “എന്നതും ഒരു പ്രത്യേകതയാണ്.

മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക.

നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

വിശാഖിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, ഇടവേള ബാബു, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പസംഗ’ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം – റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് – നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, സംഗീതം – ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, കലാസംവിധാനം – എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ – ശരണ്യ ജീബു, മേക്കപ്പ് – സുരേഷ്,

ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ – അമൽ ബോണി, ഡി.ഐ – ജോയ്നർ തോമസ്, ആക്ഷൻ – റോബിൻച്ചാ, പി.ആർ.ഒ – മഞ്ജു ഗോപിനാഥ്. ഡിസൈൻസ് – യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlight: Exit Movie Teaser Released

We use cookies to give you the best possible experience. Learn more