[share] കോഴിക്കോട്: കാലിക്കറ്റ് അഗ്രിഹോര്‍ട്ടികല്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാമ്പഴ പ്രദര്‍ശനം ആരംഭിച്ചു.
പൊതുവെ മാര്‍ക്കറ്റിലും നാട്ടിന്‍പുറങ്ങളിലും കാണപ്പെടാത്ത മാമ്പഴങ്ങളാണ് മേളയില്‍ കൂടുതലും ഉള്ളത്. നാട്ടുമല്ലിക, സുവര്‍ണ, ചക്കരക്കുട്ടി, സുന്ദരി, ചീരി തുടങ്ങി വൈവിധ്യമുള്ള നാമങ്ങളിലുള്ള മാങ്ങകള്‍ മേളയിലെത്തുന്നവരെ കൗതുകം കൊള്ളിക്കുന്നു.
ഇവ കൂടാതെ അല്‍ഫോന്‍സ, റോസ, ദമാനി, ഗുദാദത്ത്, ലഡു, കാലാപ്പാടി, പ്രിയൂര്‍, മല്‍ഗോവ തുങ്ങിയ മാമ്പഴങ്ങളും മേളയില്‍ വില്‍പ്പനക്കെത്തിയുണ്ട്. പാലക്കാട് നിന്നുമാണ് കൂടുതല്‍ മാമ്പഴങ്ങള്‍ മേളക്കെത്തിയിട്ടുള്ളത്. മേളക്കെത്തിച്ചിട്ടുള്ള മാമ്പഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചതല്ലെന്നാണ് മേളയുടെ സംഘാടകര്‍ പറയുന്നത്.
ഗാന്ധിപാര്‍ക്കില്‍ ഒരുക്കിയിട്ടുള്ള മേളയില്‍ ഇരുപതോളം മാമ്പഴങ്ങളുണ്ട്. ഈ മാസം 14 വരെ പ്രദര്‍ശനമുണ്ടായിരിക്കും.