സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയുള്ള ഇയാളുടെ സംഭാഷണങ്ങളിലൂടെയാണ് ഇയാള്‍ നിരീക്ഷണത്തിലായത്. ഇയാളുടെ ചാറ്റില്‍ നിന്നും ഓണ്‍ലൈന്‍ പ്രചാരണങ്ങളിലൂടെ ഇയാള്‍ സ്വാധനിക്കപ്പെടാവുന്ന വിധത്തിലുള്ള സംഭാഷണങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.
ഇയാള്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷയുടെയും ഭാഗമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ് എന്ന് പോലീസ് പറഞ്ഞു.
ഇറാഖിന്റെയും സിറിയയുടെയും ഒരു വലിയ ഭാഗം ഇപ്പോള്‍ തീവ്ര സുന്നി വിഭാഗമായ ഇസ്‌ലാമിക് സ്റ്റേിന്റെ നിയന്ത്രണത്തിലാണ്. ഇന്ത്യയില്‍ നിന്നും നിരവധിപേര്‍ ഈ സംഘടനയുടെ ഭാഗമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ സോഷ്യല്‍മീഡിയകളിലൂടെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭാഗമാകുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉത്കണ്ഠപ്പെടുന്നു.
കഴിഞ്ഞ മാസം എഞ്ചിനീയറിംഗ് പഠനമുപേക്ഷിച്ച് ധാക്കയിലേക്ക് കടക്കാന്‍ ഒരുങ്ങിയ നാല് യുവാക്കള്‍ കൊല്‍ക്കത്തയില്‍ വെച്ച് പിടിക്കപ്പെട്ടു. ഇറാഖിലേക്ക് കടക്കുകയും ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേരുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല പകരം ഉപദേശിച്ചു പറഞ്ഞു വിടുകയുമായിരുന്നു. ഇവരില്‍ നിന്ന് ഇത്തരത്തില്‍ സോഷ്യല്‍മീഡിയ വഴി സ്വാധീനിക്കപ്പെട്ട പതിനൊന്നുപേരുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
ഇന്ത്യയില്‍ നിന്ന് ഇസിസിലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടക്കാനുള്ള സാധ്യത കാര്യമായെടുക്കണമെന്ന താക്കീത് രഹസ്യാന്വേഷണ വിഭാഗവും ആര്‍മി ഉദ്യോഗസ്ഥരും ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്.