ആരോഗ്യമുളള കുഞ്ഞിനെ ലഭിക്കാന്‍ ഏറ്റവും പ്രധാനം അമ്മയുടെ ആരോഗ്യമുളള ശരീരവും മനസ്സുമാണ്. ഗര്‍ഭകാലത്തെ ഭക്ഷണരീതിയും മാനസികാവസ്ഥയും പോലെ തന്നെ പ്രധാനമാണ് ആരോഗ്യനിയന്ത്രണവും.
പക്ഷെ ഏതു വ്യായാമ മുറകളും ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുള്ളു. ഏത് ഡോക്ടറെയാണോ സ്ഥിരമായി കാണുന്നത് അവരില്‍ നിന്ന് ആരോഗ്യസ്ഥിതിയെക്കുറിച്ചും ഗര്‍ഭാവസ്ഥയിലുളള കുഞ്ഞിനെക്കുറിച്ചുമുളള വിവരങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കിയതിനു ശേഷം മാത്രമേ വിവിധ വ്യായാമമുറകളില്‍ ഏര്‍പ്പെടാന്‍ പാടുള്ളു.
വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ശരീരം അതിന് അനുയോജ്യമല്ലാത്ത സമയത്ത് ചെയ്യുന്ന വ്യായാമങ്ങള്‍ നല്‍കുന്ന ഫലം വിപരീതമായിരിക്കും. ആയതിനാല്‍ ആയാസമുളള വ്യായാമ മുറകള്‍ ഇക്കാലങ്ങളില്‍ ഒഴിവാക്കണം.
ALSO READ: ഗര്‍ഭിണികള്‍ക്ക് പുകവലിയേക്കാള്‍ ദോഷകരം പാസീവ് സ്‌മോക്കിംഗ്
പ്രസവകാലത്തുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളെല്ലാം ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ കൊണ്ട് ഒഴിവാക്കാന്‍ കഴിയും. ലളിതമായ വ്യായാമം ഗര്‍ഭകാലത്തെ ദിനചര്യയാക്കുന്നത് വളരെ ഉത്തമമാണ്.
നിലത്തിരുന്നുള്ള ചെറിയ വ്യായാമങ്ങള്‍ ശരീരത്തിന് ഉന്മേഷം നല്‍കുന്നു. അതോടൊപ്പം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ഗുണകരമാണ്.
ശരീരം അമിതമായി വിയര്‍ക്കുന്ന രീതിയിലോ ചൂടു പിടിപ്പിക്കുന്ന രീതിയിലോ ഗര്‍ഭിണികള്‍ വ്യായാമം ചെയ്യരുത്.
ശരീരത്തിന് നല്ല കാറ്റ് കിട്ടുന്ന രീതിയിലുളള അയഞ്ഞ വസ്ത്രങ്ങളാകും ഈ സമയങ്ങളില്‍ വ്യായാമ സമയത്ത് ധരിക്കാന്‍ ഉത്തമം.
മാത്രമല്ല വ്യായാമം ചെയ്യുന്ന മുറികളില്‍ നല്ലരീതിയില്‍ വായു കയറുന്ന രീതിയില്‍ ജനാലകളും വാതിലുകളും തുറന്നിടുകയും ചെയ്യണം.
ALSO READ: വൈകിയുള്ള ഗര്‍ഭധാരണവും ഹൃദയാരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം……
പ്രസവ ദിവസങ്ങള്‍ അടുക്കുന്തോറും വ്യായാമം ചെയ്യുന്ന സമയവും എണ്ണവും കുറയ്‌ക്കേണ്ടതാണ്.
വേഗത കുറച്ച് നടക്കുന്നതാണ് ഗര്‍ഭിണികള്‍ക്ക് ഏറ്റവും ആരോഗ്യപ്രദമായ ആരോഗ്യം. ഇത് മസിലുകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു.