| Thursday, 2nd February 2023, 5:39 pm

സൗദിയിൽ വധശിക്ഷ നിരക്ക് കൂടുന്നു; വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയിൽ വധശിക്ഷ നിരക്ക് കൂടുന്നതായി റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാന്റെ ഭരണത്തോടെ വധശിക്ഷകൾ ഇരട്ടിയായതായാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഗാർഡിയൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

രാഷ്ട്രീയ എതിരാളികൾക്കെതിരായ അടിച്ചമർത്തലിന്റേയും വിയോജപ്പുകളോടുള്ള അസഹിഷ്ണുതയുമാണ് വധശിക്ഷ നിരക്ക് കുത്തനെ ഉയരാൻ കാരണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

2015 നും 2022 നും ഇടയിൽ ഓരോ വർഷവും ശരാശരി 129 വധശിക്ഷകളാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. 2010-14 കാലയളവിൽ നിന്നും 82 ശതമാനത്തിന്റെ വർധനവാണിത്.

കഴിഞ്ഞ വർഷം 147 പേരെയാണ് വധിച്ചത്. അതേസമയം സൗദിയിലെ വധശിക്ഷ പ്രയോ​ഗം വിവേചനപരവും അനീതി നിറഞ്ഞതാണെന്നും യൂറോപ്യൻ സൗദി ഓർ​ഗനൈസേഷൻ, റിപ്രീവ് തുടങ്ങിയ സംഘടനകളും അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 12നകം 81വധശിക്ഷകളാണ് രാജ്യത്ത് നടപ്പാക്കിയത്.

Content Highlight: Executions are at historic high in Saudi Arabia

We use cookies to give you the best possible experience. Learn more