റിയാദ്: സൗദിയിൽ വധശിക്ഷ നിരക്ക് കൂടുന്നതായി റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാന്റെ ഭരണത്തോടെ വധശിക്ഷകൾ ഇരട്ടിയായതായാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഗാർഡിയൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
രാഷ്ട്രീയ എതിരാളികൾക്കെതിരായ അടിച്ചമർത്തലിന്റേയും വിയോജപ്പുകളോടുള്ള അസഹിഷ്ണുതയുമാണ് വധശിക്ഷ നിരക്ക് കുത്തനെ ഉയരാൻ കാരണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
2015 നും 2022 നും ഇടയിൽ ഓരോ വർഷവും ശരാശരി 129 വധശിക്ഷകളാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. 2010-14 കാലയളവിൽ നിന്നും 82 ശതമാനത്തിന്റെ വർധനവാണിത്.