ഹേഗ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന് കനത്ത തിരിച്ചടി. ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ട് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടു. 11 ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
കുല്‍ഭൂഷണിന്റെ വധശിക്ഷ മാറ്റിവെക്കണമെന്ന് കോടതി പാകിസ്താനോട് ആവശ്യപ്പെട്ടു. അന്തിമ വിധി വരും വരെ വധശിക്ഷ നടപ്പാക്കരുത്. പാകിസ്താന്‍ മുന്‍വിധിയോടെയാണ് പെരുമാറിയത്. നീതിപൂര്‍ണ്ണമായ വിചാരണ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വാദങ്ങളെ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. വിയന്ന കരാറിന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയിരിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിന് “കോണ്‍സുലാര്‍ ആക്‌സസ്” ലഭിക്കാന്‍ അവകാശമുണ്ടെന്ന് കോടതി കണ്ടെത്തി.
ഇന്ത്യയുടേയും കുല്‍ഭൂഷണിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. പാകിസ്താന്‍ സ്വീകരിക്കുന്ന നടപടികള്‍ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.