ആവേശകരമായ വനിതാ ലോകകപ്പിന്റെ സെമി ലൈനപ്പായി. ഓഗസ്റ്റ് 15ന് ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ സ്‌പെയ്ന്‍ സ്വീഡനെ നേരിടും. ഓഗസ്റ്റ് 16നാണ് ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള രണ്ടാം സെമി.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ജപ്പാനെ പരാജയപ്പെടുത്തി സ്വീഡനും നിലവിലെ റണ്ണറപ്പായ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി സ്പെയിനും സെമിയിലെത്തി. ഈ ലോകകപ്പില്‍ കിരീട സാധ്യതയുള്ള വമ്പന്മാരായ ഫ്രാന്‍സിനെ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലൂടെയാണ് ഓസീസ് തോല്‍പ്പിച്ചത്.
This moment. pic.twitter.com/TxP6yDj1Gm
— FIFA Women’s World Cup (@FIFAWWC) August 12, 2023
സെമിയില്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള ബാക്കി മൂന്ന് രാജ്യങ്ങളും യൂറോപ്യരാണ്.
20 വര്‍ഷം മുമ്പ് യു.എസ്.എക്ക് ശേഷം ലോകകപ്പില്‍ സെമിയില്‍ എത്തുന്ന ആദ്യ രാജ്യമാകാനും ഓസീസിന് കഴിഞ്ഞു. ഷൂട്ടൗട്ടില്‍ 7-6 നാണ് ഓസ്ട്രേലിയയുടെ വിജയം. ഇതാദ്യമായാണ് ഓസ്ട്രേലിയ വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.