| Friday, 26th February 2021, 8:01 am

ലഹരിമരുന്ന് റെയ്ഡിനിടെ ഇളനീര്‍വില്‍പ്പനക്കാരന്‍ എക്‌സൈസ് ഓഫീസറെ വെട്ടി പരിക്കേല്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാപ്പിനിശ്ശേരി: ലഹരിമരുന്ന് റെയ്ഡിനിടെ ഇളനീര്‍ വില്‍പനക്കാരന്‍ എക്‌സൈസ് ഓഫീസറെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. പാപ്പിനിശ്ശേരി എക്‌സൈസ് സിവില്‍ ഓഫിസര്‍ വി.നിഷാദിനാണ് പരുക്കേറ്റത്.

വെട്ടുകത്തി കൊണ്ടുള്ള വെട്ടില്‍ നിഷാദിന്റെ പുറത്ത് ആഴത്തില്‍ മുറിവേറ്റതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.

നിഷാദിനെ വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കണ്ണപുരം സ്വദേശിയായ സി.ഷബീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 25 ഗ്രാം കഞ്ചാവ് പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.

ഇളനീര്‍ വില്‍പ്പനയ്ക്കിടെ ലഹരിമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് ഓഫീസര്‍ നിഷാദിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. വ്യാഴാഴ്ച 12.45ന് കണ്ണപുരം യോഗശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്.

ഇളനീര്‍ തൊണ്ടുകളില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തപ്പോള്‍ പ്രതി വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. നിഷാദിനെ ചവിട്ടി വീഴ്ത്തി പിറകില്‍ നിന്ന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Excise officer injured in attack

We use cookies to give you the best possible experience. Learn more