കൊച്ചി: സിനിമ ലൊക്കേഷനുകളില്‍ ലഹരി മരുന്നു പരിശോധന ശക്തമാക്കി എക്സൈസ്. സംസ്ഥാനത്തെ ചില സിനിമാ ലൊക്കേഷനുകളില്‍ ഇന്നലെ പരിശോധന നടത്തിയതായി എക്സൈസ് അസി. കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു. എന്നാല്‍ ലഹരി ഉപയോഗത്തെ സംബന്ധിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
‘പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പക്ഷേ വരും ദിവസങ്ങളിലും പരിശോധന തുടരും. ഒരുവിഭാഗത്തെയും മാറ്റിനിര്‍ത്തിയിട്ടില്ല. നിരോധിച്ച മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കും” ദാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു.
ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ആരോപണം ഉന്നയിച്ചത്.
സിനിമാ ലൊക്കേഷനുകളില്‍ വ്യാപകമായ ലഹരിയുപയോഗമുണ്ടെന്നും പൊലീസ് പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് മിന്നല്‍ പരിശോധന നടത്തിയത്.