| Wednesday, 28th March 2018, 11:12 pm

ഡിജിറ്റലാകാന്‍ എക്‌സൈസും; ഇനി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും വയര്‍ലൈസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വയര്‍ലൈസ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വയര്‍ലെസ് സെറ്റുകള്‍ ഇല്ലാത്തതിനാല്‍ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

പദ്ധതിക്ക് രണ്ടു കോടിരൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വയര്‍ലസ് സെറ്റുകള്‍ സ്ഥാപിക്കുക.

എക്‌സൈസ് സ്റ്റേഷനുകളില്‍ വയര്‍ലസ് ഇല്ലാത്തത് കേസ് അന്വേഷണത്തെ ബാധിക്കുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. എക്‌സൈസ് കമ്മിഷണറായി ഋഷിരാജ് സിങ് ചുമതലയേറ്റ ശേഷമാണ് വയര്‍ലസ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വേഗത വന്നത്.


Also Read:  ലിഗായത്ത് സമുദായത്തിന് പ്രത്യേക പദവി: സിദ്ധരാമയ്യയുടെ നീക്കം അമിത് ഷായെ അമ്പരപ്പിച്ചുവെന്ന് ലിംഗായത്ത് ഋഷി


നിലവില്‍ പ്രിവന്റീവ് ഓഫിസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് വകുപ്പ് സിം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. വകുപ്പിലെ ഉദ്യോഗസ്ഥരുമായി കുറഞ്ഞ നിരക്കില്‍ ആശയവിനിമയം ചെയ്യുന്നതിനു സഹായിക്കുന്ന രീതിയിലാണ് പാക്കേജ്. വയര്‍ലസ് സെറ്റ് വരുന്നതോടെ ഉള്‍പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ആശയവിനിമയത്തിന് സാധിക്കും.

“ശീതല്‍” എന്ന ഉത്തരേന്ത്യന്‍ കമ്പനിയെയാണ് വയര്‍ലെസ് സെറ്റുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക സമിതി ഇതിന് അനുമതി നല്‍കി. പദ്ധതിക്കായി സംസ്ഥാനത്തൊട്ടാകെ പത്ത് ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കും.


Also Read:  ‘അടുത്ത തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുമെന്നുറപ്പില്ല’; ബി.ജെ.പി വിടുമെന്ന സൂചന നല്‍കി ശത്രുഘ്‌നന്‍ സിന്‍ഹ


പത്ത് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് അനലോഗ് സമ്പ്രദായത്തിലുള്ള ചെറിയ വയര്‍ലെസ് സംവിധാനം ഉണ്ടായിരുന്നു.

Watch This Video:

We use cookies to give you the best possible experience. Learn more