ഇനി കണ്ണിനെ വേദനിപ്പിക്കാതെ സ്‌ക്രീനിലേക്ക് നോക്കാം
Daily News
ഇനി കണ്ണിനെ വേദനിപ്പിക്കാതെ സ്‌ക്രീനിലേക്ക് നോക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th October 2014, 1:31 pm

eyes[]കമ്പ്യൂട്ടര്‍ സ്‌ക്രീനുകളിലേക്കും മൊബൈല്‍ സ്‌ക്രീനിലേക്കും കൂടുതല്‍ നേരം നോക്കി നില്‍ക്കുന്നത് കണ്ണിന് തകരാറാണ്. ഇത് തലവേദനയ്ക്കും കണ്ണ് വേദനയ്ക്കും മറ്റും കാരണമാകും.

കണ്ണുകളും സ്‌ട്രെയിന്‍ കുറയ്ക്കാനും അതുവഴി ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ചില വ്യായാമങ്ങളിലൂടെ സാധിക്കും.

കൈതിരുമ്മല്‍

നിങ്ങളുടെ കൈകള്‍ ചെറുതായി ചൂടാവുന്നതുവരെ പത്ത് പതിനഞ്ച് മിനിറ്റോളം തിരുമ്മുക. ഇനിയത് കണ്ണിന് മുകളിലേക്ക് വയ്ക്കുക. കണ്ണിനുള്ളിലേക്ക് നേരിട്ട് തൊടുന്ന തരത്തിലല്ല. മറിച്ച് കണ്ണിന് പുറത്തെ പതുക്കെ പിടിക്കുക.

ഇടയ്ക്കിടെ ചിമ്മുക

മൂന്നോ നാലോ സെക്കന്റിനുള്ളില്‍ കണ്ണ് ചിമ്മുന്നത് സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കും. ടിവി കാണുമ്പോഴും, കമ്പ്യൂട്ടറില്‍ നോക്കുന്ന സമയത്തും കണ്ണ് ചിമ്മുന്നത് കുറവായിരിക്കും. ഇതൊഴിവാക്കി കണ്ണിനെ ഇടയ്ക്കിടെ ചിമ്മാന്‍ അനുവദിക്കുക.

അകലെയുള്ള വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങളില്‍ നിന്നും ആറോ പത്തോ മീറ്റര്‍ അകലെയുള്ള ഒരു വസ്തു തിരഞ്ഞെടുക്കുക. കുറച്ച് സെക്കന്റുകള്‍ തലയിളയ്ക്കാതെ അതില്‍ തന്നെ ഫോക്കസ് ചെയ്യുക. ഇതും സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും.

കണ്ണ് ഇളയ്ക്കുക

കണ്ണ് കഴിയാവുന്നത്ര വട്ടത്തില്‍ ഉരുട്ടുക. നാല് തവണ ആവര്‍ത്തിച്ചശേഷം കണ്ണടയ്ക്കുക. ശ്വാസം ശ്രദ്ധിക്കുകയും റിലാക്‌സ് ചെയ്യുകയും ചെയ്യാം.