ന്യൂയോർക്ക്: ഇസ്രഈൽ – ഫലസ്തീൻ വിഷയത്തിൽ ജോ ബൈഡൻ ഭരണകൂടത്തിന്റേത് ഇരട്ടത്താപ്പ് നയമെന്ന് മുൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ജോഷ് പോൾ.
ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഉക്രൈനിൽ നടത്തിയ ആയുധ വില്പനയിൽ നിന്ന് വ്യത്യസ്തമായി ഇസ്രഈലിലേക്കുള്ള ആയുധ വിൽപ്പനയിൽ നിയന്ത്രണങ്ങൾ പരിമിതമാണെന്ന് ജോഷ് പോൾ മിഡിൽ ഈസ്റ്റ് ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഉക്രൈനേയും ഇസ്രഈലിനെയും യു.എസ് പരിഗണിക്കുന്ന രീതിയിലെ വ്യത്യാസം ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വലിയ രീതിയിലുള്ള ഇരട്ടത്താപ്പാണ് ഇത്. ഇതോടെ ഉക്രൈൻ വിഷയത്തിൽ എന്തുകൊണ്ട് നിങ്ങൾക്കൊപ്പം നിൽക്കണമെന്ന് ദക്ഷിണ ലോകം ചോദിക്കാൻ തുടങ്ങി. നിങ്ങൾ ഫലസ്തീനികൾക്കൊപ്പം നിൽക്കാതെ, നിങ്ങളുടെ കാപട്യം വളരെ വ്യക്തമാണെന്നിരിക്കെ യു.എന്നിൽ എന്തുകൊണ്ട് റഷ്യക്കെതിരെ വോട്ട് ചെയ്യണം എന്ന് ലോകം ചോദിക്കുന്നു,’ ജോഷ് പോൾ പറഞ്ഞു.
ഒക്ടോബർ ഏഴിലെ ആക്രമണത്തെ തുടർന്ന് ഇസ്രഈലിന് യുഎസ് നൽകിയ ഇളവ് വൈകാരികതയിൽ നിന്നുണ്ടായതാകാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരുകൾ വൈകാരിക പ്രതികരണങ്ങൾ അല്ല നടത്തേണ്ടത് എന്നും യുക്തി ബോധത്തോടെ, അനന്തരഫലങ്ങളെ കുറിച്ച് ചിന്തിക്കുക എന്നതാണ് സർപറഞ്ഞു.
2024 മാർച്ച് വരെ ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ; ദേശീയ പാത ഉപരോധിച്ച് കർഷക പ്രതിഷേധംക്കാരിന്റെ ജോലിയെന്നും അദ്ദേഹം
ഗസയിലെ ഇസ്രഈലി ആക്രമണങ്ങളിൽ യു.എസ് നൽകിയ പിന്തുണയിൽ പ്രതിഷേധിച്ച് ഒക്ടോബർ 18ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പൊളിറ്റിക്കൽ മിലിറ്ററി ബ്യൂറോ മേധാവി സ്ഥാനത്തുനിന്ന് ജോഷ് പോൾ രാജിവെച്ചിരുന്നു. അമേരിക്കയിൽ ജോഷ് പോളിന്റെ രാജി വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.
ഒക്ടോബർ ഏഴിൽ നടന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുത് എന്നതാണ് യു.എസ് നയമെന്നും എന്നാൽ അതിനു മുമ്പുള്ള സംഭവങ്ങൾ പാടെ മറന്നുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Ex-US diplomat cites ‘double standard’ in Israel’s treatment compared to Ukraine