ഭോപ്പാല്‍: മദ്യഷോപ്പ് അടിച്ചുതകര്‍ത്ത് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ഞായറാഴ്ചയാണ് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു മദ്യഷോപ്പ് ഇവര്‍ നശിപ്പിച്ചത്.
അത്തരം കടകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടണമെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഉമാഭാരതി മദ്യഷോപ്പിന് നേരെ ഇഷ്ടിക എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതാദ്യമായല്ല പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശില്‍ മദ്യവില്‍പന നിരോധിക്കണമെന്ന് ഉമാഭാരതി ആവശ്യപ്പെടുന്നത്.
#WATCH | Madhya Pradesh: BJP leader Uma Bharti was seen hurling a brick at a liquor store in Bhopal yesterday, where she had arrived with her supporters.
Earlier this year, she had demanded a liquor ban in the state. pic.twitter.com/OOzHw1Rg9Y
— ANI (@ANI) March 14, 2022
മധ്യപ്രദേശില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതി ഈ വര്‍ഷമാദ്യം രംഗത്തു വന്നിരുന്നു.
മദ്യഷോപ്പുകള്‍ അടയ്ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ താന്‍ തെരുവിലിറങ്ങുമെന്ന് ഉമാഭാരതി പറഞ്ഞിരുന്നു.
തൊഴിലാളികളുടെ മുഴുവന്‍ വരുമാനവും മദ്യം വാങ്ങിത്തീരുന്നുവെന്നും ഈ കടകള്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നും ഉമാഭാരതി പറഞ്ഞു.
Content Highlights: Ex-union minister Uma Bharti vandalises liquor shop in Bhopal, ‘warns’ administration to close such shops within a week