വാഷിംഗ്ടണ്‍: അന്താരാഷട്രതലത്തില്‍ അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചാരപ്രവര്‍ത്തി തുടര്‍കഥയാവുകയാണ്. ഇസ്രാഈല്‍ കമ്പനി വാട്‌സ്ആപ്പിലൂടെ ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നാലെ സൗദി അറേബ്യ അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ട്വിറ്ററിലൂടെ ചോര്‍ത്തി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
യു.എസില്‍ സൗദി അറേബ്യ നടത്തിയ ചാരപ്പണിയുടെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. യു.എസിലെ 6000ത്തോളം വരുന്ന ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാരായ സൗദി ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ ചേര്‍ന്ന് ചോര്‍ത്തിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. സൗദി സര്‍ക്കാരിന്റെ വിമര്‍ശകരാണ് ചോര്‍ത്തപ്പെട്ടവരില്‍ അധികവും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എസ് പൗരനായ അഹമ്മദ് അബൗനാമോ, സൗദി പൗരനായ അല്‍സബാര എന്നീ ട്വിറ്റര്‍ ജീവനക്കാര്‍ക്കെതിരായും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സൗദി പൗരനായ അഹമ്മദ് അല്‍മുതാരി എന്നയാള്‍ക്കുമെതിരെയുമാണ് യു.എസില്‍ കേസന്വേഷണം നടക്കുന്നത്.